‘നെട്രികണ്ണ്‌’ ഒഫീഷ്യല്‍ ടീസര്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായെത്തുന്ന ‘നെട്രികണ്ണ്‌’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു.നയന്‍താരയുടെ ജന്മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.

മിലിങ് റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റൗഡി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.​സം​ഗീതം ഗിരീഷ് ഗോപാലകൃഷ്ണന്‍.