ഒറ്റ ഷോട്ടില്‍ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ പൂര്‍ത്തിയായി

ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചു. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും നീരജ രാജേന്ദ്രനുമാണ് അഭിനയിച്ചിരിക്കുന്നത്. ഒരു കാറിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന ഈ റിലേഷന്‍ഷിപ്പ് ഡ്രാമ ഒറ്റ ഷോട്ടില്‍ ആണു ചെയ്തിരിക്കുന്നത്. കാറിനുള്ളിലാണ് കഥ പൂര്‍ണ്ണമായും നടക്കുന്നത്. ഒന്നര മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
കോവിഡ് പ്രേട്ടോക്കോള്‍ പ്രകാരം നിര്‍മിച്ച മലയാള സിനിമയെ മറ്റൊരു തലത്തിലേക്കെത്തിച്ച മഹേഷ് നാരായണന്റെ സീ യു സൂണ്‍ ഇറങ്ങി ഒരു മാസം പിന്നിടുമ്പോളാണ് ഒറ്റ ഷോട്ടില്‍ ഒരു സിനിമ എന്ന ആശയവുമായി മറ്റൊരു പരീക്ഷണമെത്തുന്നത്. ഡോണ്‍ പാലത്തറ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബീകേവ് മൂവീസിന്റെ ബാനറില്‍ ഷിജോ കെ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.