“തന്നിഷ്ടക്കാരിയാണ്, രാവണപ്രഭുവിൽ അഭിനയിപ്പിക്കരുതെന്ന് ഒരുപാട് പേർ പറഞ്ഞു”; വസുന്ധരാദാസ്

','

' ); } ?>

രാവണപ്രഭുവിൽ തന്നെ നായികയാക്കരുതെന്ന് നിരവധിപേർ സംവിധായകൻ രഞ്ജിത്തിനോട് പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തി ചിത്രത്തിലെ നായിക വസുന്ധര ദാസ്. കൂടാതെ ഇനിയൊരു സിനിമ ചെയ്യുന്നില്ല എന്ന തീരുമാനത്തിൽ നിൽക്കുമ്പോൾ തേടി വന്ന ചിത്രമാണ് രാവണപ്രഭുവെന്നും, ആ ചിത്രം എത്രമാത്രം തന്റെ ജീവിതത്തെ സ്വാധീനിക്കുമെന്ന് അന്ന് തിരിച്ചറിഞ്ഞില്ല എന്നും വസുന്ധര ദാസ് കൂട്ടിച്ചേർത്തു. രാവണപ്രഭുവിന്റെ റീ റിലീസിനോടനുബന്ധിച്ച് മാറ്റിനീ നൗവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

“ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള വാണിജ്യ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയാണ് താന്‍ അന്വേഷിച്ചിരുന്നത്. ജാനകി എന്ന കഥാപാത്രത്തിന്റെ വിവരണം തന്നെ ആകര്‍ഷിച്ചു. ഒരുപാട് പേര്‍ എന്നെ വെച്ച് സിനിമ ചെയ്യരുതെന്ന് രഞ്ജിത്തിനോട് പറഞ്ഞിരുന്നതായി അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞു. ഞാൻ സ്വതന്ത്ര ചിന്താഗതിക്കാരിയും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതിനാല്‍, സിനിമയില്‍ എടുക്കരുതെന്ന് പലരും പറഞ്ഞു. പക്ഷേ അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇങ്ങനെയെല്ലാം കേട്ടിട്ടും എന്നെ അഭിനയിപ്പിക്കാനെടുത്ത തീരുമാനത്തിന് അദ്ദേഹത്തോട് ഞാൻ നന്ദിയും പറഞ്ഞിരുന്നു”. വസുന്ധര ദാസ് പറഞ്ഞു.

”രാവണപ്രഭു’വിന് മുമ്പ് ‘സിറ്റിസണ്‍’ എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്. അതിന്റെ ഷൂട്ടിങ് സമയത്ത് ശരിക്കും മടുത്തിരുന്നു. അതിനുശേഷം മറ്റൊരു ചിത്രം ചെയ്യാൻ ഞാനാഗ്രഹിച്ചിരുന്നില്ല. ‘രാവണപ്രഭു’ എത്രമാത്രം എന്റെ ജീവിതത്തെ സ്വാധീനിക്കുമെന്ന് ചിത്രത്തിൽ അഭിനയിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. രാവണപ്രഭു റിലീസ് ചെയ്തിട്ട് 24 വര്‍ഷമായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍നിന്ന്, ലഭിച്ച സ്‌നേഹവും അവിശ്വസനീയമായ അംഗീകാരവും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്.

1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് സി ജി രാജേന്ദ്ര ബാബു എഴുതിയ ഫാന്റസി ഡ്രാമ ചിത്രമാണ് ഗുരു. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഒറിജിനൽ സംഗീതവും ഗാനങ്ങളും രചിച്ചത് ഇളയരാജയാണ്.

അതേ സമയം കഴിഞ്ഞ ദിവസം 4K അറ്റ്‌മോസില്‍ റീ റിലീസിനെത്തിയ രാവണപ്രഭുവിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എറണാകുളം കവിത തിയേറ്ററിൽ പ്രത്യേക ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. പാട്ടും ഡാൻസുമായാണ് രാവണപ്രഭു രണ്ടാം വരവ് ആരാധകർ ആഘോഷിച്ചത്. മോഹൻലാലിനെ പോലെ ഇത്രയധികം ആഷോഷിക്കപ്പെട്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല എന്നാണ് ആരാധകരുടെ ഭാഷ്യം. 2001 ഒക്ടോബർ 5നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സീക്വലായി എത്തിയ ചിത്രം വൻ വിജയമായിരുന്നു.

ഈ വർഷം ആദ്യം റിലീസ് ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ മുതൽ ഇപ്പോൾ തിയേറ്ററിൽ എത്തിയ രാവണപ്രഭു വരെ തിയേറ്ററുകളിൽ മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

വിജയ് നായകനായ ‘തുപ്പാക്കി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളി ദീപ്തി ‘രാവണപ്രഭു’ കാണാനെത്തിയിരുന്നു. കൂടാതെ മോഹൻലാലിനോടുള്ള ആരാധന തുറന്നുപറയുകയും ചെയ്തിരുന്നു. ജനിച്ചു വളർന്നതെല്ലാം പൂണൈയിലും മുംബൈയിലും ഒക്കെ ആയിരുന്നെങ്കിലും എന്നും മോഹൻലാലിന്റെ ആരാധികയിരുന്നു താനെന്ന് താരം തുറന്നു പറഞ്ഞു. ‘രാവണപ്രഭു’ മോഹൻലാൽ ആരാധകർ വലിയ ആഘോഷമാക്കുന്നതിൻ്റെ ആവേശവും ദീപ്തി പങ്കുവച്ചു.

റെക്കോർഡ് ബുക്കിങ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്. 5.68K ടിക്കറ്റുകളാണ് മണിക്കൂറുകൾക്കിടയിൽ വിറ്റഴിച്ചത്. റിറിലീസിൽ ചിത്രം പുതിയ റെക്കോർഡ് സൃഷ്‌ടിച്ചേക്കും. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.