പ്രണയത്തിൽ സ്ത്രീ മുൻകൈ എടുത്താൽ ‘റെഡ് ഫ്ലാഗ്’ ആകുന്നതെങ്ങനെയാണ്; വിജയ് ദേവരകൊണ്ട – രശ്മിക വിവാദത്തിൽ നിലപാടുമായി വർഷ രമേശ്

','

' ); } ?>

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കോഫി വിത്ത് കരൺ ഷോയിൽ നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്നുണ്ടായ സോഷ്യൽ മീഡിയ വിവാദങ്ങളിൽ ഇരട്ടത്താപ്പ് നിലപാടുകൾ ചോദ്യം ചെയ്ത് നടിയും ഇന്‍ഫ്‌ളുവന്‍സറും, അവതാരകയുമായ വര്‍ഷ രമേശ്. വിവാഹാഭ്യർത്ഥനകളിലും പ്രണയത്തിലും സ്ത്രീകൾ മുൻകൈയെടുക്കുന്നത് ടോക്സിക് ആണെന്ന് മുദ്രകുത്തുന്ന സോഷ്യൽ മീഡിയ സമീപനം തെറ്റാണെന്ന് വർഷ രമേശ് വ്യക്തമാക്കി.

പരസ്പര സമ്മതത്തോടെയുള്ള പ്രണയത്തിൽ ഒരാൾ കൂടുതൽ എഫേർട്ട് എടുക്കുന്നതിനോ വിവാഹാഭ്യർത്ഥന നടത്തുന്നതിനോ കുഴപ്പമില്ല. എന്നാൽ ഇതേ കാര്യം തിരിച്ച് പുരുഷന്മാരാണ് ചെയ്തതെങ്കിൽ റൊമാന്റിക് ജെസ്റ്റർ ആയി ചിത്രീകരിക്കുകയും, സ്ത്രീകൾ ചെയ്യുമ്പോൾ റെഡ് ഫ്ലാഗ് ആയി മുദ്രകുത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഫെമിനിസം എന്നാൽ സ്ത്രീകൾക്ക് അവരുടെ ഇഷ്ടങ്ങളും വികാരങ്ങളും തുറന്നുപ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്നാൽ അങ്ങനെയുള്ള ബന്ധങ്ങളിൽ പങ്കാളിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇല്ലെങ്കിൽ അവിടെനിന്നും പിന്മാറാൻ തയാറാകണം. അത് സ്ത്രീയായാലും പുരുഷനായാലും ഒരുപോലെയാണെന്നും വർഷ രമേശ് കൂട്ടിച്ചേർത്തു.

വർഷയുടെ വാക്കുകൾ

ദേവരകൊണ്ടേട്ടന്റേയും രശ്മിക ചേച്ചിയുടേയും ഇന്റര്‍വ്യുവില്‍ ചേച്ചി പറഞ്ഞു, നൂറ് തവണ ഐ ലവ് യു പറഞ്ഞുവെന്നും നൂറ് തവണ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചുവെന്നും. പിന്നെയങ്ങട് തുടങ്ങി, കൊണ്ടേട്ടന്‍ ടോക്‌സിക്കും ചേച്ചിയുടെ അടുത്ത് നിനക്ക് എന്തിന്റെ ആവശ്യമായിരുന്നു ഓന്റെ പിന്നാലെ നടക്കാന്‍ എന്നും ചോദിച്ച്. പ്രണയം മ്യൂച്ചല്‍ അല്ലെങ്കില്‍ നമ്മള്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. നിര്‍ബന്ധിക്കരുത്.

പക്ഷെ രണ്ട് പേരും നല്ല പ്രണയത്തിലാണെന്നുണ്ടെങ്കില്‍ ഒരാള്‍ കുറച്ചധികം എഫേര്‍ട്ട് ഇട്ട് ഐ ലവ് യു, ഐ ലവ് യു എന്നൊരു നൂറ് തവണ പറഞ്ഞാലോ, നൂറ് തവണ കല്യാണം കഴിക്കാം, കല്യാണം കഴിക്കാം എന്ന് ചോദിച്ചാലും എന്താണ് തെറ്റ്? ഇതിപ്പോ നേരെ തിരിച്ച് ദേവര്‍കാണ്ടേട്ടന്‍ ആയിരുന്നെങ്കില്‍ എന്തൊരു റൊമാന്റിക് ആണ്, ജെന്റില്‍മാന്‍ ആണ്, അവന് അവളെ ഭയങ്കര ഇഷ്ടമായിട്ടാണ് എന്നൊക്കെ പറഞ്ഞ്, അതിനൊയൊരു റൊമാന്റിക് ജെസ്റ്ററാക്കി നമ്മള്‍ മാറ്റും.

രശ്മിക ചേച്ചി കുറച്ച് എഫേര്‍ട്ട് ഇട്ടപ്പോള്‍ എല്ലാരും കൂടെ ചേര്‍ന്ന് ദേവര്‍ക്കൊണ്ടേട്ടനെ റെഡ് ഫ്‌ളാഗാക്കി. നേരെ തിരിച്ച് ദേവര്‍കൊണ്ടേട്ടന്‍ രശ്മികയോട് സ്‌റ്റേ എവെ, ഗോ എവെ എന്നൊക്കെ പറഞ്ഞിട്ടും പുള്ളിക്കാരി പിന്നാലെ നടക്കുകയാണെങ്കില്‍, സെല്‍ഫ് റെസ്‌പെക്ട് ഇല്ലായ്മയാണ്. അത് വിട്ട് നമ്മള്‍ കളിക്കരുത്.

ഞാന്‍ വിശ്വസിക്കുന്ന ഫെമിനിസം നമുക്ക് നമ്മുടെ ഇഷ്ടങ്ങളൊക്കെ പ്രകടിപ്പിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം കൂടയാണ്. മ്യൂചല്‍ പ്രണയത്തില്‍ സ്ത്രീ മുന്‍കൈ എടുക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്? ആണ് എങ്ങനെയാണ് അവിടെ ടോക്‌സിക് ആകുന്നത്? ഇതൊരു ഡബിള്‍ സ്റ്റാന്റ് അല്ലേ? എപ്പോഴും ആണുങ്ങള്‍ തന്നെ പിന്നാലെ നടക്കണം, പ്രൊപ്പോസ് ചെയ്യണം, കൂടുതല്‍ എഫേര്‍ട്ട് ഇടണം എന്ന് നിര്‍ബന്ധം ഇല്ലല്ലോ. നമുക്കും നമ്മുടെ ഇമോഷന്‍സൊക്കെ പൂര്‍ണമായും പ്രകടിപ്പിക്കാം. എന്നിട്ടും അപ്പുറത്തു നിന്നും ഒരു അനക്കവും ഇല്ലെന്നുണ്ടെങ്കില്‍ പിന്നെ അവിടെ നില്‍ക്കരുത്. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും അങ്ങനെ തന്നെയാണ്. കൊടുക്കുന്ന സാധനം കിട്ടുന്നില്ല എന്നാണെങ്കില്‍ പിന്നെ അവിടെ നില്‍ക്കരുത്. എന്തിനാണ് നമ്മള്‍ നമ്മളുടെ വില കളഞ്ഞ് നില്‍ക്കേണ്ട ആവശ്യം? ഇത് എന്റെ കാഴ്ചപ്പാടാണ്. അല്ലാതെ ഇതാണ് സത്യം, ഇതാണ് ശരി എന്ന വാദമൊന്നുമല്ല.

Leave a Reply

Your email address will not be published. Required fields are marked *