ട്രാന്‍സ്‌ഫോര്‍മേഷന്‍…അനുശ്രീയുടെ ഫോട്ടോ ഷൂട്ട്

നടി അനുശ്രീ സോഷ്യല്‍മീഡിയയില്‍ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. ഈ ലോക്ക് ഡൗണ്‍കാലത്ത് ഫോട്ടോ ഷൂട്ടുമായി സജീവമായിരുന്നു താരം. ഫോട്ടോകള്‍ക്കോപ്പം അനുശ്രീ കുറിച്ച വാചകങ്ങളും ആകര്‍ഷണീയമാണ്. ഫോട്ടോ പരമ്പരയ്ക്ക് ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നാണ് താരം പേര് നല്‍കിയിരിക്കുന്നത്. അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചത് താഴെ വായിക്കാം…
‘ പരിവര്‍ത്തനം … ഞാന്‍ മലയാളത്തില്‍ എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ചെയ്തിട്ട് 8 വര്‍ഷമായി… ഇനി വഴക്കമുള്ള നടിയായി മാറേണ്ടത് എന്റെ കടമയാണ്, ഒപ്പം മികച്ച പഠിതാവും, ഒരു നല്ല മനുഷ്യനുമാവുക എന്നതാണ് പ്രധാനം. ഈ ഫോട്ടോ പരമ്പരയിലൂടെ ഞാന്‍ എന്നെ തന്നെ വെല്ലുവിളിക്കുകയും, എന്നെ സ്ഥിരമായി കാണുന്നതില്‍ നിന്നല്‍പ്പം മാറിനടക്കാനുള്ള ശ്രമങ്ങളുമാണ് നടത്തുന്നത്.’