അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ വെട്ടിമാറ്റലുകളില്ലാതെ പ്രദര്‍ശനത്തിനെത്തും. സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ഫെബ്രുവരി 20നാണ് ചിത്രം റിലീസ് ചെയ്യുക.
തിരുവനന്തപുരത്തെ റീജ്യണല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫീസില്‍ സര്‍ട്ടിഫിക്കേഷനായി പ്രദര്‍ശിപ്പിച്ച വേളയില്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണം എന്ന് ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് പതിനേഴു മിനിറ്റുകളോളം വരുന്ന രംഗങ്ങള്‍ എഡിറ്റ് ചെയ്തു മാറ്റണം എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിനോട് വിയോജിച്ചു കൊണ്ടാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കിയത്.
ഏഴു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. നസ്രിയ, ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ആംസ്റ്റര്‍ഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളില്‍ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.