തുടരും സിനിമയുടെ കഥ മോഷ്ടിച്ചത്; ആരോപണങ്ങളുമായി കവി സത്യചന്ദ്രനും, സംവിധായകൻ നന്ദകുമാറും

','

' ); } ?>

15 വർഷം മുമ്പ് സിനിമ സ്റ്റണ്ട് മാസ്റ്ററായ കരാട്ടെ നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘തമിഴൻ’ എന്ന കഥയാണ് ‘തുടരും’ സിനിമയെന്ന് ആരോപിച്ച് കവി സത്യചന്ദ്രൻ പൊയിൽക്കാവ് രംഗത്തെത്തി. വാർത്തസമ്മേളനത്തിനിടയിലാണ് ആരോപണം . എം.ജി. മണിലാലിനൊപ്പം എഴുതിയ ഈ കഥ സിനിമയാക്കാൻ പല നിർമാതാക്കളെയും സമീപിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി നടപ്പാകാനായില്ല. ഇതിനിടെ ഈ കഥ ‘തുടരും’ എന്ന പേരിൽ സിനിമയായി പുറത്തിറങ്ങിയെന്നാണ് പരാതി. വാർത്തസമ്മേളനത്തിൽ എം.ജി. മണിലാലും പങ്കെടുത്തിരുന്നു.

ഇതിന് മുൻപ്, ഒരാഴ്ചമുമ്പ് തന്നെ ‘തുടരും’ സിനിമയുടെ കഥ തൻറെ ‘രാമൻ’ എന്ന കഥയുടെ തനിപ്പകർപ്പാണെന്ന ആരോപണവുമായി സംവിധായകൻ നന്ദകുമാറും രംഗത്തെത്തിയിരുന്നു. ‘തുടരു’ മിലെ ജോർജ് എന്ന കഥാപാത്രം തൻറെ കഥയിലെ ജോൺ എന്ന കഥാപാത്രത്തിന്റെ പകർപ്പാണെന്നും, കഥയും കഥാപാത്രങ്ങളുടെ സ്വഭാവവും അടക്കം തന്റെ കഥയോടും കഥാപാത്രങ്ങളോടും ചേർന്ന് നിൽക്കുന്നതാണെന്ന് നന്ദകുമാർ ആരോപിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തുടരും സിനിമ പ്രവർത്തകരോ നിർമ്മാതാകകളോ പ്രതികരിച്ചിട്ടില്ല. അതേ സമയം തുടരും നൂറു കൊടിയും കവിഞ് പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. റെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.

പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 66.10 കോടിയാണ്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 14.70 കോടി സ്വന്തമാക്കിയ സിനിമയുടെ ഡൊമസ്റ്റിക് കളക്ഷൻ 80.80 കോടിയാണ്. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജിസിസി മാർക്കറ്റ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തുടരും കളക്ഷനിൽ മുന്നിലാണ്. നോർത്ത് അമേരിക്കയിൽ നിന്നുമാത്രം ചിത്രം ഒരു മില്യൺ ഡോളർ ഇതിനോടകം നേടിക്കഴിഞ്ഞു.

ഓവർസീസ് മാർക്കറ്റിൽ നിന്ന് 78 കോടിയാണ് തുടരുമിന്റെ ഇതുവരെയുള്ള കളക്ഷൻ. ഇത് ഇനിയും വലിയ തോതിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ സിനിമയുടെ ആഗോള ബോക്സ് ഓഫീസ് നേട്ടം 159.10 കോടിയായി. ചിത്രം കേരളത്തിൽ നിന്ന് മാത്രം വൈകാതെ 100 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ നിലവിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ 2018 നെ മറികടന്ന് ചിത്രം ഒന്നാമതെത്തും. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഓവർസീസ് മാർക്കറ്റിലും ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്.