മോഹൻലാൽ നായകനായെത്തിയ ‘തുടരു’മിലെ ‘കണ്മണി പൂവേ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. മോഹൻലാൽ അവതരിപ്പിച്ച ഷണ്മുഖന്റെയും കുടുംബത്തിന്റെയും മനോഹരമായ നിമിഷങ്ങളാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. എം ജി ശ്രീകുമാർ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ബി കെ ഹരിനാരായണൻ ആണ് വരികൾ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം വലിയ പ്രേക്ഷക സ്വാവകാര്യത ലഭിച്ചിരുന്നു.
കേരള ബോക്സ് ഓഫീസിനെ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ ചിത്രമായ തുടരും. മികച്ച പ്രതികരണം നേടുന്ന സിനിമ ഇതിനോടകം പല റെക്കോർഡുകളും തകർത്തുകഴിഞ്ഞു. ചിത്രം 150 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. അതേസമയം, ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് ചിത്രം 100 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 50 ലക്ഷത്തിലധികം പ്രേക്ഷകരാണ് കേരളത്തിൽ തുടരും തിയേറ്ററിൽ കണ്ടത്. 2010 ന് ശേഷം 50 ലക്ഷം ഫുട്ട്ഫോൾസ് കിട്ടുന്ന അഞ്ചാമത്തെ മോഹൻലാൽ സിനിമയാണ് ഇത്. നിലവിൽ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് തുടരും. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു മോഹൻലാൽ സിനിമകൾ. ഇതിൽ ദൃശ്യം ഒന്നാം സ്ഥാനത്തും പുലിമുരുകൻ രണ്ടാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ നാലാം സ്ഥാനത്തും എമ്പുരാൻ ഒൻപതാം സ്ഥാനത്തുമാണ്. സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ ജീവിതമാണ് ‘തുടരും’ എന്ന ചിത്രത്തിന്റെ കേന്ദ്രകഥ. ഭാര്യയും മക്കളുമുള്ള കുടുംബപ്രേമി, സുഹൃദ്ബന്ധങ്ങളുള്ള, നാട്ടുകാർക്കിടയിൽ പ്രിയങ്കരനായ ഒരു ഡ്രൈവറുടെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുന്നതിലൂടെ, മോഹൻലാൽ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കെ.ആർ. സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയോടൊപ്പം തിരക്കഥ ഒരുക്കിയത് കെ.ആർ. സുനിലുമാണ്. ‘തുടരും’ പ്രതീക്ഷിച്ചതിലും ഏറെ മികച്ച പ്രതികരണങ്ങൾ കൈവരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തുടർവിജയങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം റിലീസ് ആയതിനു ശേഷം പ്രകാശ് വർമ്മ പങ്കുവെച്ച ചിത്രങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ ചിത്രത്തിന് താഴെ കുറിച്ചിരുന്നു. ‘എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്’ എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരുന്നത്.