ഭാവനയുടെ ‘ദി സര്‍വൈവല്‍’

moviesnews Bhavana Actress new film

മലയാളികളുടെ പ്രിയതാരം ഭാവന ഒരിടവേളയ്ക്കു ശേഷം മോളിവുഡില്‍ സജീവമാകുകയാണ്. ഭാവന മുഖ്യ വേഷത്തില്‍ എത്തുന്ന ‘ദി സര്‍വൈവല്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എസ് എന്‍ രജീഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് വിപിന്‍ വി രാജ് ആണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ബോക്‌സിംഗ് പരിശീലനം നടത്തുന്നതു പോലുള്ള ലുക്കാണ് പോസ്റ്ററില്‍ ഭാവനയ്ക്കുള്ളത്. യഥാര്‍ത്ഥ ജീവിതത്തിലും അതിജീവനത്തിലൂടെ മാതൃകയായ ഭാവന ‘ദി സര്‍വൈവല്‍’ എന്ന പേരിലുള്ള ചിത്രത്തിലെത്തുന്നു എന്നത് ചര്‍ച്ചയാകുകയാണ്.

Bhavana Actress news kerala latest
Bhavana Actress

പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുക. ബാബു രത്‌നം എഡിറ്റിംഗും അശ്വിന്‍ ശിവദാസ് സംഗീതവും നിര്‍വഹിക്കുന്നു.ഡോ. സി.കെ നൌഷാദാണ് ചിത്രം നിര്‍മിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

news kerala latest : സുരാജ് നായകനാകുന്ന ‘ഹെവന്‍’ ടീസര്‍

കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. മലയാളചലച്ചിത്ര രംഗത്തെ അസിസ്റ്റന്റ് ഛായഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടേയും മകളാണ് ഭാവന. 1986 ജൂണ്‍ 6-ന് തൃശ്ശൂരിലാണ് ജനനം. സഹോദരന്‍ ജയദേവ് കാനഡയില്‍ ജീവിക്കുന്നു. പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഇതില്‍ പെടും.

Latest moviesnews on celluloid : ‘വിക്ര’മില്‍ സൂര്യയും…

2003ല്‍ വിജയമായിരുന്ന സി.ഐ.ഡി മൂസ, ക്രോണിക് ബാച്ചലര്‍’ എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. 2004-ലെ ഭാവനയുടെ ചിത്രങ്ങളായ യൂത്ത് ഫെസ്റ്റിവല്‍, പറയാം, ബംഗ്ലാവില്‍ ഔത, എന്നിവ പരാജയങ്ങളായിരുന്നു. 2005 ല്‍ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തില്‍, നരന്‍ എന്നിവ ഭാവനക്ക് ലഭിച്ചു. ഇതില്‍ ദൈവനാമത്തില്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന് കേരളസംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. 2006 ഭാവന രണ്ട് സിനിമകളില്‍ അഭിനയിച്ചു. ചിന്താമണി കൊലക്കേസ്, ചെസ്സ് എന്നിവയായിരുന്നു അവ.

തമിഴില്‍ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടല്‍ നഗര്‍ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. ഇതു തമിഴില്‍ വിജയിച്ച ഒരു സിനിമയായിരുന്നു. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങള്‍ ഭാവനക്ക് ലഭിച്ചു തുടങ്ങി. 2010ല്‍ പുനീത് രാജ്കുമാറിനോടൊപ്പം വന്‍ വിജയമായിരുന്ന ജാക്കിയിലൂടെ കന്നടയില്‍ തുടക്കം കുറിച്ചു.

news in malayalam toay on celluloid : celluloid online