സുരാജ് നായകനാകുന്ന ‘ഹെവന്‍’ ടീസര്‍

','

' ); } ?>

news kerala latest Suraj Venjaramoodu

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ‘ഹെവന്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂട് വീണ്ടും കാക്കിയണിയുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് ഈ സിനിമയ്ക്ക്. കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.

Suraj Venjaramoodu moviesnews
Suraj Venjaramoodu

ദീപക് പരമ്പോല്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, ആഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ. കൃഷ്ണന്‍, ടി.ആര്‍. രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ് നിര്‍വഹിക്കുന്നത്. പി.എസ്. സുബ്രഹ്‌മണ്യനാണ് തിരക്കഥ.

സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ ടോബി ജോണ്‍, കല അപ്പുണ്ണി സാജന്‍, മേക്കപ്പ് ജിത്തു, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ് സേതു, പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, ആക്ഷന്‍ മാഫിയ ശശി, ഓഡിയോഗ്രഫി എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍.

moviesnews : ഭാവനയുടെ ‘ദി സര്‍വൈവല്‍’

സുരാജ് പ്രധാന കാപാത്രങ്ങളായി അടുത്തിടെ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളാണ് ജനഗണമനയും, പത്താം വളവും. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ പോലീസ് വേഷത്തില്‍ തന്നെയാണ് സുരാജ് എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഛായാഗ്രഹണം രതീഷ് റാം.

 

news in malayalam today