‘വിക്ര’മില്‍ സൂര്യയും…

Movies News suriya’s latest movie

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തില്‍ സൂര്യയും. സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ സൂര്യ അഭിനയിക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു. അതിഥി വേഷത്തിലാണ് സൂര്യയെത്തുന്നത്. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, ആന്‍ഡ്രിയ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്.

suriya's latest movie news kerala latest
suriya’s latest movie

ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് സംഗീത സംവിധാനവും അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു. 24 മില്യണ്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ ഇതിനോടകം യൂ ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തു.

സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഫ്ളാഷ്ബാക്ക് കഥയ്ക്കായി കമല്‍ ഹാസന്‍ 30 വയസ്സുകാരനായി എത്തുന്ന രംഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ഡിസ്നി. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍

സംഗീതം -അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് -ഫിലോമിന്‍ രാജ്. കലാസംവിധാനം -എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം -പല്ലവി സിംഗ്, വി സായ്, കവിത ജെ. മേക്കപ്പ് -ശശി കുമാര്‍. നൃത്തസംവിധാനം -സാന്‍ഡി. ശബ്ദ സങ്കലനം -കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ -ഗോപി പ്രസന്ന. സൗണ്ട് ഡിസൈനിംഗ് -സിങ്ക് സിനിമ. വിഎഫ്എക്സ് -യൂണിഫൈ മീഡിയ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എം സെന്തില്‍. അസോസിയേറ്റ് ഡയറക്ടേഴ്സ് -മഗേഷ് ബാലസുബ്രഹ്‌മണ്യം, സന്തോഷ് കൃഷ്ണന്‍, സത്യ, വെങ്കി, വിഷ്ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

News In Malayalam Today suriya’s latest movie

news kerala latest on Celluloid : Celluloid Online