ദേവ വിടപറഞ്ഞ് മൂന്നാംനാൾ അനന്തരവൻ കാർത്തിക് സബേഷ് അന്തരിച്ചു

','

' ); } ?>

തമിഴ് ചലച്ചിത്രനടൻ കാർത്തിക് സബേഷ് അന്തരിച്ചു. 37 വയസ്സായിരുന്നു. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംഗീതസംവിധായക ജോഡിയായ സബേഷ്-മുരളിയിലെ സബേഷിന്റെ മകനാണ് കാർത്തിക്. കൂടാതെ പ്രശസ്ത സംഗീതസംവിധായകൻ ദേവയുടെ അനന്തരവൻ കൂടിയാണ് കാർത്തിക്. ദേവ ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ 17-ന് അന്തരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനന്തരവന്റെയും വിയോഗം.

ധാം, വല്ലവൻ, പട്ടത്ത് യാനൈ, ഉദയം എൻ.എച്ച്.4, ബർമ, കാതൽ ചൊല്ല വന്തേൻ, കുളിർ 100 ഡിഗ്രി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ കാർത്തിക് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചെന്നൈ വളസരവാക്കത്തുള്ള ശ്മശാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 4:30-ന് സംസ്കാര ചടങ്ങുകൾ നടക്കും.

നേരത്തെ, ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ 17-നാണ് ദേവ (75) അന്തരിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400-ലധികം ചിത്രങ്ങൾക്ക് ദേവ സംഗീതം നൽകിയിട്ടുണ്ട്. സൂപ്പർതാരം രജനികാന്തിന്റെ ചിത്രങ്ങളിലെ ടൈറ്റിൽ കാർഡിന് പശ്ചാത്തലസംഗീതം ഒരുക്കിയതും ദേവയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *