ഗായിക കൗശികി ചക്രവർത്തിയുടെ പരാതി: ചിന്മയി ശ്രീപദയ്ക്കും ഷബീർ സുൽത്താനുമെതിരെ വക്കീൽ നോട്ടീസ്

','

' ); } ?>

ഗായിക ചിന്മയി ശ്രീപദയ്ക്കും സംഗീത സംവിധായകൻ ഷബീർ സുൽത്താനുമെതിരെ വക്കീൽ നോട്ടീസ്. തമിഴ് ഗാനമായ ‘വാന്മതി’യിൽ തന്റെ സംഗീത ഭാഗങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന ഗായിക കൗശികി ചക്രവർത്തിയുടെ പരാതിയിലാണ് നിയമനടപടി.

2015-ൽ ദർബാർ ഫെസ്റ്റിവലിൽ താൻ അവതരിപ്പിച്ച വരികൾ ക്രെഡിറ്റോ അനുമതിയോ ഇല്ലാതെയാണ് ഗാനത്തിൽ ഉൾപ്പെടുത്തിയതെന്ന് കൗശികി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. വിഷയം സൗഹൃദപരമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചത്. വിവാദത്തെ തുടർന്ന് സംഗീത സംവിധായകൻ ഷബീർ ഗാനം സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചു.

തനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്ന് ചിന്മയി ശ്രീപദ പ്രതികരിച്ചു. ഒരു റെക്കോർഡിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ തനിക്ക് നൽകിയ വരികൾ പാടുക മാത്രമാണ് ചെയ്തതെന്നും, നോട്ടീസും സമൂഹമാധ്യമങ്ങളിലെ വീഡിയോയും വരുന്നതുവരെ കോപ്പിയാടൽ വിവരം അറിഞ്ഞിരുന്നില്ലെന്നും ചിന്മയി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. വിഷയത്തിൽ ഷബീർ സുൽത്താൻ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *