
സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കാത്ത പ്രവണത തെന്നിന്ത്യയിൽ നിന്നും നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി തമന്ന ഭാട്ടിയ. ബോളിവുഡിൽ അഭിനേതാക്കൾക്ക് തങ്ങളുടെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു, തെന്നിന്ത്യൻ സിനിമ കൂടുതൽ നിയന്ത്രണങ്ങളുള്ളതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും തമന്ന പറഞ്ഞു. ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഞാൻ തെന്നിന്ത്യൻ സിനിമയിലേക്ക് വന്നപ്പോൾ ആളുകൾ അതിനെ പല പേരുകൾ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായി. അത് തികച്ചും ഒരു പ്രത്യേക തരത്തിലുള്ള മനോഭാവമാണ്, ഒരു പുരുഷാധിപത്യ സ്വഭാവമുള്ള അല്ലെങ്കിൽ സ്ത്രീകളെ വേണ്ട രീതിയിൽ ബഹുമാനിക്കാത്ത പ്രവണത. കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാകുമ്പോൾ അവിടെ കരിയർ നിലനിർത്താൻ വലിയ സ്റ്റാർ ക്വാളിറ്റി തന്നെ വേണം. അതുകൊണ്ട് തെന്നിന്ത്യൻ സിനിമ കൂടുതൽ നിയന്ത്രണങ്ങളുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എങ്കിലും 10-15 വർഷത്തിലേറെയായി കരിയർ നിലനിർത്തുന്ന നടിമാർ പെർഫോമൻസ് ഓറിയന്റഡ് വേഷങ്ങളും കൊമേഴ്സ്യൽ ഡാൻസുകളും ഒരേ പോലെ മികച്ചതാക്കുന്നുണ്ട്”.തമന്ന പറഞ്ഞു.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണിപ്പോൾ നടി തമന്ന. വിവാൻ ഫോഴ്സ് ഓഫ് ദ് ഫോറസ്റ്റ് ആണ് തമന്നയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.