“കറുപ്പ്” സിനിമയുടെ വിജയം; അണിയറ പ്രവർത്തകർക്ക് മഹീന്ദ്ര BE6 സമ്മാനിച്ച് സൂര്യ

','

' ); } ?>

കറുപ്പ്സിനിമയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച മൂന്ന് പേർക്ക് മഹീന്ദ്ര BE6 ബാറ്റ്‌മാൻ എഡിഷൻ (Mahindra BE6 Batman edition) കാറുകൾ സമ്മാനിച്ച് നടൻ സൂര്യ. സംഗീത സംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ. വിഷ്‌ണു, എഡിറ്റർ ആർ. കലൈവാണൻ എന്നിവർക്കാണ് സൂര്യ ഈ സ്നേഹസമ്മാനം നൽകിയത്. ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഓരോ വാഹനവും. തങ്ങൾക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തിൻ്റെ സന്തോഷം മൂവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് ‘കറുപ്പ്’. ചിത്രം ബോക്‌സ് ഓഫീസിൽ വൻകുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്തത്‌ മൂന്നാഴ്‌ച പിന്നിടുമ്പോൾ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 300 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.

സായ് അഭ്യങ്കർ പുതിയ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സൂര്യയോടുള്ള സ്നേഹം അറിയിച്ചിട്ടുണ്ട്.