“ശരിയായ പങ്കാളി വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണ്, ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന്”; ‘എഗ് ഫ്രീസിങ്’ നടത്തി സുരഭി ലക്ഷ്മി

','

' ); } ?>

ജീവിതത്തിൽ താൻ എടുത്ത ഏറ്റവും ധീരവും ദീർഘവീക്ഷണമുള്ളതുമായ തീരുമാനങ്ങളിലൊന്നാണ് എഗ് ഫ്രീസിങ് എന്ന് നടി സുരഭി ലക്ഷ്മി. ശരിയായ പങ്കാളിയെ കാത്തിരുന്ന് വൈകിയെങ്കിലും, ഭാവിയിലെ മാതൃത്വ സാധ്യത ഉറപ്പാക്കാൻ ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി. അനുഭവം തുറന്നുപറയുന്നത് മറ്റുള്ളവർക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് വെളിപ്പെടുത്തലെന്നും ഡോ. അശ്വതി കുമാരന് നന്ദി അറിയിക്കുന്നതായും സുരഭി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന പ്രക്രിയയാണിതെന്നും, കാൻസർ ചികിത്സയ്ക്ക് മുൻപുമാത്രമല്ല പ്രഗ്നൻസി നീട്ടിവയ്ക്കാനും ഇത് തിരഞ്ഞെടുക്കാമെന്നും താരം ഓർമ്മിപ്പിച്ചു. 40-കളിൽ പ്രസവം ആഗ്രഹിക്കുന്നവർക്ക് 28-32 വയസ്സിൽ എഗ് ഫ്രീസ് ചെയ്യുന്നത് ഉയർന്ന ഗുണനിലവാരമുള്ള മാതൃത്വ സാധ്യത നൽകും.

പ്രിയങ്ക ചോപ്ര, ക്രിതി സനോൻ, താപ്സി പന്നു തുടങ്ങിയ ബോളിവുഡ് താരങ്ങളും നേരത്തെ എഗ് ഫ്രീസിങ് തുറന്നുപറഞ്ഞിട്ടുണ്ട്. കരിയറിനും വ്യക്തിപരമായ തീരുമാനങ്ങൾക്കും പ്രാധാന്യം നൽകുന്ന ആധുനിക സമൂഹത്തിൽ ഈ മെഡിക്കൽ രീതി സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. അണ്ഡങ്ങളുടെ ഗുണനിലവാരം കുറയാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ഈ ആധുനിക ഫെർട്ടിലിറ്റി പ്രക്രിയയെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ആരോഗ്യപരമായ അവബോധം വർധിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാണ്.

സുരഭി ലക്ഷ്മിയുടെ വാക്കുകൾ;

‘എന്റെ ജീവിതത്തിൽ കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്ന ഒരു തീരുമാനമായിരുന്നു എഗ്ഗ് ഫ്രീസിങ്. എന്റെ ഈ അനുഭവം പങ്കുവെക്കുന്നത് മറ്റൊരാൾക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനമെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.

20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു ഇത്. ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണ്. പറഞ്ഞു വന്നത് എന്തെന്നു വച്ചാൽ ഞാൻ എഗ് ഫ്രീസ്സിങ് ചെയ്തതിനെക്കുറിച്ചാണ്.  ഒരുപാട് നാളായി എഗ് ഫ്രീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാൻ ഇത് ചെയ്തിട്ട് ആളുകളോട് പറയുമ്പോൾ പ്രൊസീജിയർ എങ്ങനെയായിരുന്നു, ആ സമയത്ത് എന്താണ് തോന്നിയത് എന്നൊക്കെ സത്യസന്ധമായി പറയാൻ കഴിയും.

ഇപ്പോൾ ആ പ്രൊസീജിയർ െചയ്തു കഴിഞ്ഞു. സാധാരണ എഗ് ഫ്രീസ് ചെയ്യുന്നത് കാന്‍സർ പോലുള്ള മാരക അസുഖങ്ങൾ വരുന്ന സമയത്ത്, അതിന്റെ ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്. ആ ചികിത്സയ്ക്കു ശേഷം നമ്മുെട ഓവറിയൊക്കെ നശിച്ചുപോകും. അതിനുശേഷമുള്ള ജീവിതത്തിൽ നമുക്കൊരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ ഇത് വലിയ സാധ്യതയാണ്. പ്രഗ്നൻസി താമസിപ്പിക്കുന്ന സമയത്തും ഇത് ചെയ്യാം. നാൽപത് വയസ്സിലാണ് പ്രസവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ 28ലോ 32 വയസ്സിലോ ഒക്കെ എഗ് ഫ്രീസ്സ് ചെയ്തുകൊണ്ട് ആ ഒരു ക്വാളിറ്റിയുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണിത്. എനിക്ക് പിന്തുണ നൽകിയ ഡോ. അശ്വതി കുമാരനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.’