
ബിഗ് ബോസ് സീസണ് 8 വീട്ടിൽ നിന്ന് മാധ്യമപ്രവർത്തകയും അവതാരകയും നടിയുമായ റിനി ആൻ ജോർജ് പുറത്ത്. പടിപടിയായുള്ള എവിക്ഷൻ പ്രക്രിയയിലൂടെയാണ് റിനിയുടെ ഹൗസ് യാത്ര അവസാനിച്ചത്. ഇന്നലെ സേവ് ചെയ്യപ്പെട്ട റിനിയാണ് ഇന്ന് അപ്രതീക്ഷിതമായി പടിയിറങ്ങിയത്.
ആസിഫ്, നോബി, രാഹുല്‍ ഈശ്വര്‍, ഷിജിൻ, എല്‍ദോ, കടല്‍ കൊമ്പൻ, നേഹ (സ്നേഹ) എന്നിവരുൾപ്പെടെ എട്ട് പേരായിരുന്നു ഇന്നത്തെ നോമിനേഷൻ പട്ടികയിലുണ്ടായിരുന്നത്. മത്സരാർത്ഥികളുടെ അഭിപ്രായങ്ങളും പിന്നീട് ‘ജനങ്ങളുടെ ശബ്ദം’ റേഡിയോ പരീക്ഷണവും നിർണ്ണായകമായതോടെയാണ് എവിക്ഷൻ പൂർത്തിയായത്.
ആദ്യ ഘട്ടത്തിൽ ശ്രീലക്ഷ്മി അറക്കലിന്റെ നിർദ്ദേശം പരിഗണിച്ച് ആസിഫിനെയും പിന്നാലെ നോബിയെയും മോഹൻലാൽ സേവ് ചെയ്തു. തൊട്ടടുത്ത ഘട്ടത്തിൽ രാഹുല്‍ ഈശ്വറും ഷിജിനും സുരക്ഷിതരാണെന്ന് പ്രഖ്യാപിച്ചു.
അവസാന ഘട്ടത്തിലേക്ക് എല്‍ദോ, കടല്‍ കൊമ്പൻ, റിനി, സ്നേഹ എന്നിവർ എത്തി. ‘ജനങ്ങളുടെ ശബ്ദം’ റേഡിയോ ഓൺ ചെയ്ത് നടത്തിയ പ്രഖ്യാപനത്തിൽ എല്‍ദോയും കടൽ കൊമ്പനും സേഫ് സോണിൽ തുടർന്നു. ഒടുവിൽ റിനിയും സ്നേഹയും മാത്രം ബാക്കിനിൽക്കെ റിനിയുടെ എവിക്ഷൻ റേഡിയോയിലൂടെ പ്രഖ്യാപിക്കുകയും സ്നേഹ സേവ് ചെയ്യപ്പെട്ടതായി മോഹൻലാൽ വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു. ഇന്നലെ ഹൗസിൽ നിന്ന് കാളി പുറത്തായിരുന്നു. ഗായത്രി സുരേഷും നേരത്തെ ഷോയിൽ നിന്ന് പടിയിറങ്ങിയിട്ടുണ്ട്.