“അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത് സ്വന്തം ഇഷ്ടപ്രകാരം, തിരിച്ചു വരവ് പ്രണയ നായകനൊപ്പം”; മനസ്സ് തുറന്ന് സുനിത

','

' ); } ?>

രണ്ടായിരങ്ങളുടെ തുടക്കത്തിൽ കേരളക്കരയിൽ ആൽബം ഗാനങ്ങളും മാപ്പിളപ്പാട്ടുകളും വൻ തരംഗം സൃഷ്ടിച്ച കാലത്ത്, പ്രേക്ഷകരുടെ മനംകവർന്ന നായികയായിരുന്നു സുനിത. പ്രത്യേകിച്ച് കൊല്ലം ഷാഫിയും സുനിതയും ഒന്നിച്ചെത്തിയ ഗാനങ്ങൾക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിന്നുവെങ്കിലും, പുതിയ തലമുറയ്ക്കിടയിൽപ്പോലും സുനിതയ്ക്ക് ഇന്നും വലിയ സ്വീകാര്യതയുണ്ട്. ഇപ്പോഴിതാ, നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലം ഷാഫിക്കൊപ്പം വീണ്ടും ആൽബം രംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. സുനിത തന്നെയാണ് കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറിനിന്നത് സ്വന്തം തീരുമാനമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തുകയാണെന്നും സുനിത വ്യക്തമാക്കുന്നു. ‘ഫൺ വിത്ത് സ്റ്റാർസ്’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

എന്റെ ആദ്യ ആൽബം ഹിറ്റായെങ്കിലും പിന്നീടിറങ്ങിയ രണ്ടു മൂന്നെണ്ണം വിചാരിച്ച രീതിയിൽ സെറ്റ് ആയില്ല. പക്ഷെ ഷാഫിക്കക്കൊപ്പമുളളദിൽഹെ ഫാത്തിമകരിയർ ഹിറ്റായിരുന്നു. പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പം അഭിനയത്തിൽ നിന്ന് വിട്ട് നിന്നിട്ട് 20 കൊല്ലമായി. ഷാഫിക്കക്കൊപ്പം പുതിയൊരു ആൽബത്തിലൂടെ തിരിച്ചു വരാൻ നിൽക്കുകയാണ്. കഴിഞ്ഞ മാസം നടക്കേണ്ട വർക്ക് ആയിരുന്നു. ചെറിയ ചില കാരണങ്ങളാൽ നീണ്ട് പോയതാണ്. പിന്നെ 20 കൊല്ലങ്ങൾക്കു ശേഷവും ആളുകൾ എന്നെ ഓർക്കുന്നുണ്ട്. ഇൻസ്റ്റയിൽ റീല് ഒകെ ചെയ്യുമ്പോൾ കമന്റു വരും, “ചേച്ചിയെ വീണ്ടും ആൽബത്തിൽ കാണാൻ ആഗ്രഹമുണ്ട് എന്നൊക്കെ“. അതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല.” സുനിത പറഞ്ഞു.

അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുക എന്നത് എന്റെ മാത്രം തീരുമാനമായിരുന്നു. അല്ലാതെ ഹസ്ബൻഡ് സമ്മതിക്കാത്തതൊന്നും അല്ല. ഞാൻ അഭിനയം പൂർണമായി നിർത്തി പോയതും അല്ല. എന്റെ മൂത്ത മകൻ ഉണ്ടായപ്പോഴാണ് ഞാൻ വഞ്ചകി ചെയ്തത്. അതൊക്കെ ഭയങ്കര ഹിറ്റായിരുന്നല്ലോ. പിന്നെ കല്യാണം കഴിഞ്ഞ ഉടനെ ഒക്കെ എനിക്ക് മഴവിൽ മനോരമയിൽ സീരിയൽ ഓഫർ ഒകെ വന്നതാണ്. പക്ഷെ എനിക്കായിരുന്നു ഇനി കുറച്ച് ഫാമിലി ലൈഫ് നോക്കാം എന്നൊക്കെ.” സുനിത കൂട്ടിച്ചേർത്തു.

ദിൽഹെ ഫാത്തിമ, പൊന്നിൻ നിറമായി, ഒരു പൂ തന്നാൽ, മനസ്സിന്റെ മണിയറയിൽ തുടങ്ങിയ സുനിതയുടെ ആൽബങ്ങളൊക്കെ ഇന്നും റിപ്പീറ്റ് വാൽയൂ ഉള്ള ഗാനങ്ങളാണ്. ആൽബത്തിന് പുറമെ സിനിമയിലും സുനിത അഭിനയിച്ചിട്ടുണ്ട്. നിന്നിഷ്ടം എന്നിഷ്ടം 2 എന്ന ചിത്രത്തിൽ സുനിതയായിരുന്നു നായിക.