ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

','

' ); } ?>

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്‌ലർ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ച് കഴിഞ്ഞ ദിവസം പുറത്ത് വരും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, സാങ്കേതികപരമായ ചില കാരണങ്ങൾ മൂലം ട്രെയ്‌ലർ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, ട്രെയ്‌ലർ ഏറ്റവും മികച്ച രീതിയിൽ മറ്റൊരു ദിവസം റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ, തനിക്ക് ജന്മദിന ആശംസകൾ നൽകിയ, ചിത്രത്തിൻ്റെ സഹനിർമ്മാതാവ് ജോം വർഗീസിനോട് ട്രെയ്‌ലർ എവിടെ എന്ന സരസമായ ചോദ്യവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദുൽഖർ സൽമാനും ട്രെയ്‌ലർ അപ്ഡേറ്റ് ചോദിച്ചത്. “ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?” എന്നായിരുന്നു ദുൽഖറിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.