
സിനിമ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകൾ കാരണം രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് നടൻ സുബീഷ് സുധി. താൻ നിർമ്മാണ പങ്കാളിയായി നായക വേഷത്തിലെത്തിയ ‘ഒരു സർക്കാർ ഉത്പന്നം’ എന്ന സിനിമ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകൾ കാരണം ജീവിതം തകർന്നുവെന്നും, സിനിമയ്ക്കായി പണം നൽകിയവർ തനിക്കെതിരെ കേസ് കൊടുത്തുവെന്നും സുബീഷ് സുധി പറഞ്ഞു. കൂടാതെ ഏത് നിമിഷവും ജയിലിൽ പോകാവുന്ന അവസ്ഥയിലാണെന്നും, വീട് ജപ്തി ഭീഷണിയിലാണെന്നും സുബീഷ് കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവവെച്ച കുറിപ്പിലൂടെയാണ് സുബീഷിന്റെ വെളിപ്പെടുത്തൽ.
മാനസികമായി തകർന്ന ഘട്ടത്തിൽ രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യവും സുബീഷ് തുറന്നുപറഞ്ഞു. ആത്മഹത്യയ്ക്ക് മുമ്പ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശമാണ് രക്ഷയായത്. വിവരമറിഞ്ഞ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ നേരിട്ട് വിളിച്ച് സംസാരിക്കുകയും “ആരെങ്കിലും സഹായിക്കാതിരിക്കില്ല, ധൈര്യമായി മുന്നോട്ട് പോകൂ” എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തതായി സുബീഷ് കുറിച്ചു.
ഒരടി പോലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലും തനിക്ക് ഇനിയും പ്രതീക്ഷയുണ്ടെന്ന് സുബീഷ് പറയുന്നു. അതിജീവനത്തിൻ്റെ ചരിത്രമുള്ള കേരളം തന്നെ കൈവിടില്ലെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. സിനിമയെന്ന സ്വപ്നത്തിന് പിന്നാലെ പോയി ജീവിതം വഴിമുട്ടിയ ഒരു കലാകാരന്റെ ദയനീയാവസ്ഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
സുബീഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
“പിടിച്ചുനിൽക്കാൻ കഴിയാതെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സുബീഷ് വെളിപ്പെടുത്തി. ആത്മഹത്യയ്ക്ക് ഒരുമ്പെടും മുമ്പ് സുഹൃത്തുക്കളെ മെസേജിലൂടെ അറിയിച്ചിരുന്നു. അവർ പോലീസിനെ അറിയിക്കുകയും തുടർന്ന് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ വിളിപ്പിച്ച് ‘ആരെങ്കിലും സഹായിക്കാതിരിക്കില്ല, ധൈര്യമായി മുന്നോട്ട് പോകൂ’ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.
ഒരടി പോലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും പറഞ്ഞ സുബീഷ്, പക്ഷേ തനിക്ക് ഇനിയും പ്രതീക്ഷയുണ്ടെന്നും കൂട്ടിച്ചേർത്തു. അതിജീവനത്തിൻ്റെ വീരേതിഹാസം രചിച്ച കേരളത്തോട് കൂടെയുണ്ടാകണമെന്നും കൈവിടരുതെന്നും അഭ്യർഥിച്ചുകൊണ്ടാണ് സുബീഷ് സുധി കുറിപ്പ് അവസാനിപ്പിച്ചത്. പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എൻ്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40-ഓളം കാളുകൾ ആണ് വരുന്നത് കടക്കാരുടേത്.” സുബീഷ് കുറിച്ചു.
“പിടിച്ചു നില്കാനാവാതെ രണ്ട് തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എൻ്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എൻ്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിൻ്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.” സുബീഷ് കൂട്ടിച്ചേർത്തു.