സോനം കപൂറിന്റെ പിറന്നാള്‍ വസ്ത്രത്തിന്റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരസുന്ദരി സോനം കപൂറിന്റെ മുപ്പത്തിനാലാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. ബോളിവുഡിലെ ഉറ്റ സുഹൃത്തുക്കളെല്ലാം പങ്കെടുത്ത താരസമ്പന്നമായ ചടങ്ങില്‍ സോനം അണിയുന്ന വസ്ത്രം എന്താകും എന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ ഏവരെയും അമ്പരിപ്പിച്ച് തീര്‍ത്തും സിംപിളായ മെറ്റാലിക് സ്‌കര്‍ട്ടും വെള്ള ഷര്‍ട്ടുമായിരുന്നു താരത്തിന്റെ വേഷം. ഏറെ വൈവിധ്യമുള്ള വസ്ത്രം പ്രതീക്ഷിച്ച ആരാധകരെ അത്ഭുതപ്പെടുത്തി ലളിതമായ വസ്ത്രം ധരിച്ചായിരുന്നു താരം എത്തിയത്. എന്നാല്‍ വസ്ത്രത്തിന്റെ വില കേട്ടതോടെ ആരാധകര്‍ ഞെട്ടിപ്പോയി.

ഏകദേശം ഒന്നര ലക്ഷം രൂപയാണ് സോനം അണിഞ്ഞ വസ്ത്രത്തിന്റെ വില. സ്‌കര്‍ട്ടിന് 1713 ഡോളര്‍ (ഏകദേശം 118920 ഇന്ത്യന്‍ രൂപ) ഷര്‍ട്ടിന് 486 ഡോളര്‍ (ഏകദേശം 33740 ) രൂപയുമാണ് വില. ഗോള്‍ഡ് ചോക്കറും ബല്ലേറിനാസുമാണ് താരത്തിന്റെ ആക്‌സസറീസ്. എന്നാല്‍ ഈ വിലയുടെ മതിപ്പൊന്നും വസ്ത്രത്തിനുണ്ടായിരുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.