വളർത്തിയത് ആർ.ഡി. രാജ, കൈവിട്ടത് ശിവകാർത്തികേയൻ; മനസാക്ഷിയുണ്ടെങ്കിൽ ആ സത്യം ശിവകാർത്തികേയൻ തുറന്നുപറയണം

','

' ); } ?>

നടൻ ശിവകാർത്തികേയന്റെ സിനിമാ വളർച്ചയ്ക്ക് പിന്നിൽ നിർമാതാവ് ആർ.ഡി. രാജയുടെ കഠിനാധ്വാനവും തന്ത്രങ്ങളുമാണെന്ന വെളിപ്പെടുത്തലുമായി ഫിലിം ജേർണലിസ്റ്റ് ബിസ്മി രംഗത്ത്. കരിയറിന്റെ തുടക്കത്തിൽ സാധാരണക്കാരനായിരുന്ന താരത്തെ മുൻനിര നായകനാക്കി മാറ്റിയത് ആർ.ഡി. രാജയാണെന്നും എന്നാൽ പിൽക്കാലത്ത് അദ്ദേഹത്തെ ശിവകാർത്തികേയൻ പൂർണ്ണമായും തഴഞ്ഞെന്നും ബിസ്മി ആരോപിക്കുന്നു.

വിജയ് ടിവിയിലൂടെ കരിയർ ആരംഭിച്ച് സിനിമയിലെത്തിയ ശിവകാർത്തികേയന്റെ ഭാവി മുൻകൂട്ടി കണ്ടാണ് ആർ.ഡി. രാജ പ്രവർത്തിച്ചത്. തുടക്കത്തിൽ സാധാരണ സെക്കൻഡ് ഹാൻഡ് കാർ ഓടിച്ചിരുന്ന താരത്തിന് ആഡംബര ഓഡി കാർ വാങ്ങിനൽകാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടത് രാജയായിരുന്നു. ഹൻസിക മോട്വാനി, നയൻതാര തുടങ്ങിയ മുൻനിര നായകന്മാരെയും മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലിനെ വില്ലനായും കൊണ്ടുവന്നത് ഈ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ്. മറ്റ് നിർമാതാക്കൾക്ക് ഡേറ്റ് നൽകി ലാഭം ഉണ്ടാക്കുന്നതിന് പകരം ശിവകാർത്തികേയന് വേണ്ടി മാത്രമായി ‘24എഎം സ്റ്റുഡിയോസ്’ എന്ന നിർമാണ കമ്പനി ആരംഭിക്കുകയാണുണ്ടായത്.

എന്നാൽ ഈ വളർച്ചയ്ക്ക് പിന്നിൽ കൃത്രിമമായ മാർക്കറ്റിംഗ് തന്ത്രങ്ങളും ഉണ്ടായിരുന്നുവെന്ന് ബിസ്മി വ്യക്തമാക്കുന്നു. ‘റെമോ’, ‘വേലൈക്കാരൻ’ തുടങ്ങിയ സിനിമകൾ ബോക്സോഫിസിൽ പരാജയപ്പെട്ടിട്ടും വലിയ ഹിറ്റുകളാണെന്ന തരത്തിൽ പി.ആർ വർക്കുകളിലൂടെ വരുത്തിത്തീർക്കുകയായിരുന്നു. ഇത് പിന്നീട് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും നയിച്ചു. ശിവകാർത്തികേയന് വേണ്ടി ആർ.ഡി. രാജ എടുത്ത വായ്പകളും മറ്റും വലിയ പ്രശ്നമായപ്പോൾ, ഈ ഉത്തരവാദിത്വം മറ്റൊരു നിർമാതാവായ കെ.ജെ. രാജേഷിന്റെ തലയിലേക്ക് മാറ്റാൻ ശിവകാർത്തികേയൻ തന്ത്രപരമായി നീക്കം നടത്തിയെന്നും ആരോപണമുണ്ട്. കടം വീട്ടുന്നവർക്ക് മൂന്ന് സിനിമകളുടെ ഡേറ്റ് നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഈ മാറ്റം.

തന്റെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ താൻ സെൽഫ് മെയ്ഡ് സ്റ്റാറോ പീപ്പിൾ മെയ്ഡ് സ്റ്റാറോ ആണെന്ന് ശിവകാർത്തികേയൻ അവകാശപ്പെടുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നും, തന്നെ വളർത്തിയ ആർ.ഡി. രാജയുടെ സംഭാവനകളെ നടൻ ബോധപൂർവ്വം മറച്ചുവെക്കുകയാണെന്നും ബിസ്മി വിമർശിക്കുന്നു. മനസാക്ഷിയുണ്ടെങ്കിൽ തന്നെ സ്റ്റാറാക്കിയത് ആർ.ഡി. രാജയാണെന്ന് താരം തുറന്നുപറയേണ്ടതുണ്ടെന്നും എന്നാൽ നടൻ അത് ചെയ്യില്ലെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ ആർ.ഡി. രാജ വീണ്ടും സിനിമ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

ബിസ്മിയുടെ വാക്കുകൾ;

ശിവകാർത്തികേയൻ സെൽഫ് മേഡ് സ്റ്റാറോ പീപ്പിൾ മേഡ് സ്റ്റാറോ അല്ല. നിർമാതാവ് ആർഡ‍ി രാജ സ്റ്റാറാക്കിയ വ്യക്തിയാണ്. അത് വ്യക്തമായി അറിയാം. തുടക്ക കാലത്ത് സാധാരണ ആളായിരുന്നു ശിവകാർത്തികേയൻ. സെക്കന്റ് ഹാൻഡ് കാർ ഓടിച്ച് കൊണ്ടിരുന്ന ലെവൽ. ശിവകാർത്തികേയന് ഓഡി കാർ വാങ്ങിക്കൊടുക്കാൻ ആർഡി രാജ നിർമാതാക്കളോട് പറഞ്ഞു. വലിയൊരു താരമാക്കി മാറ്റലായിരുന്നു ലക്ഷ്യം. അന്നത്തെ മുൻനിര നായിക ഹൻസിക മോട്വാണിയെ ശിവകാർത്തികേയന്റെ നായികയാക്കി. വേലെെക്കാരൻ പ‌ടത്തിൽ നയൻതാരയെ കൊണ്ട് വന്നു. മലയാളത്തിൽ ഹീറോയായി ശ്രദ്ധ നേടിയ ഫഹദ് ഫാസിലിനെ വില്ലനായി കൊണ്ട് വന്നു.

ശിവകാർത്തികേയനെ ഒരു താരമാക്കി മാറ്റിയെടുത്തത് ആർഡി രാജയാണ്. മനസാക്ഷിയുണ്ടെങ്കിൽ ആർഡി രാജയുണ്ടാക്കിയ താരം എന്ന് ശിവകാർത്തികേയൻ പറയണം. പക്ഷെ നടൻ അത് പറയില്ല. ഇന്ന് ഞാൻ സെൽഫ് മെയ്ഡ് സ്റ്റാർ അല്ല, പീപ്പിൾ മെയ്ഡ് സ്റ്റാർ ആണെന്ന് ശിവകാർത്തികേയൻ പറയുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ശിവകാർത്തികേയന്റെ സംസാരത്തിൽ ഒരുപാട് കള്ളങ്ങൾ ഉണ്ടാകും.

ആർഡി രാജയ്ക്കും ശിവകാർത്തികേയനും ഇടയിൽ എന്താണ് പ്രശ്നമെന്ന് അറിയുന്നതിന് മുമ്പ് ആരാണ് ആർഡി രാജയെന്ന് അറിയണം. വിജയ് ടിവിയുമായി ബന്ധമുള്ള ആളാണ്. പ്രൊമോഷൻ വർക്കുകൾ ഒരുപാട് ചെയ്യുമായിരുന്നു. അപ്പോഴാണ് ശിവകാർത്തികേയൻ വിജയ് ടിവിയിൽ ആങ്കറായെത്തി പിന്നീട് സിനിമയിലേക്ക് എത്തുന്നത്.

ശിവകാർത്തികേയൻ ഒരുപാട് കോൺടാക്‌ടുകളുളള ആർഡി രാജയുടെ സഹായം തേടി. ശിവകാർത്തികേയന്റെ ഭാവിയിലെ വളർച്ച ഇദ്ദേ​ഹം മുൻകൂട്ടി കണ്ടു. കരിയറിൽ നടന് വേണ്ടി തീരുമാനങ്ങളെടുത്തു. എന്തിന് മറ്റ് നിർമാതാക്കൾക്ക് ഡേറ്റ് നൽകി അവർക്ക് പണമുണ്ടാക്കാൻ സഹായിക്കണം എന്ന് പറഞ്ഞ് 24 എഎം സ്റ്റുഡിയോ തുടങ്ങി. അതിന് പിന്നിൽ ശിവകാർത്തികേയനാണ്.

വലിയ തോതിൽ ശിവകാർത്തികേയന് വേണ്ടി മാർക്കറ്റിം​ഗ് നടന്നു. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ. ശിവകാർത്തികേയന് യഥാർത്ഥത്തിൽ കരിയറിൽ ഇല്ലാത്ത വളർച്ച ബിൽഡപ് ചെയ്ത് കാണിച്ചു. ഒരു ഘട്ടത്തിൽ അത് പാളി. റെമോ എന്ന സിനിമ ഫ്ലോപ്പാണ്. എന്നാൽ എന്നാൽ പിആർ വെച്ച് വലിയ ഹിറ്റാണെന്ന് പുറമേക്ക് പ്രതീതിയുണ്ടാക്കി. വേലെെക്കാരൻ എന്ന സിനിമ അതിലും വലിയ നഷ്ടമായി. അതും വിജയിച്ച പടമായി ഇവർ പുറത്തേക്ക് കാണിച്ചു. പുറത്ത് കള്ളം കാണിക്കാം. എന്നാൽ കണക്ക് ബുക്കിൽ കള്ളം പറ്റില്ല. സീമ രാജ എന്ന സിനിമ വലിയ പ്രശ്നമായി. ഇതിനിടയിൽ ശിവകാർത്തികേയൻ കരിയറിൽ വളർന്നു.

ഇനിയും ആർഡി രാജയെ ഒപ്പം നിർത്തിയാൽ വിനയാണെന്ന് തോന്നിയ ശിവകാർത്തികേയൻ ഇയാളെ ഒഴിവാക്കി. ശിവകാർത്തികേയന് വേണ്ടി ലോണുകളെടുത്തത് ആർഡി രാജയായിരുന്നു. ഇത് പ്രശ്നമായി. ഒടുവിൽ ആ ഉത്തരവാദിത്വം ശിവകാർത്തികേയൻ എടുത്തു. എന്നാൽ അവിടെയും ബുദ്ധിശാലിത്തരം കാണിച്ചു. 50 കോടിയോളം കടമുണ്ട്. കെജെ രാജേഷ് എന്ന നിർമാതാവിന്റെ തലയിലാക്കി ഈ കടം. ഈ കടം നിങ്ങൾ വീട്ടിയാൽ മൂന്ന് സിനിമകളുടെ ഡേറ്റ് ഞാൻ തരാമെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് നഷ്ടം വന്നു. ഇപ്പോൾ ആർഡി രാജ വീണ്ടും കരിയറിലേക്ക് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *