“ഞാൻ സെൽഫ് മെയ്ഡ് അല്ല, ജനങ്ങളാണ് എന്നെ താരമാക്കിയത്”; ശിവകാർത്തികേയൻ

','

' ); } ?>

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ വലിയ സംഗമത്തിൽ നിലപാടുകൾ വ്യക്തമാക്കി നടൻ ശിവകാർത്തികേയൻ. ചെന്നൈയിൽ ഫാൻ ക്ലബ്ബിന്റെ രണ്ടായിരത്തോളം അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ കൂടിച്ചേരലിലാണ് താരം മനസ് തുറന്നത്. താൻ സെൽഫ് മെയ്ഡ് അല്ലെന്നും ജനങ്ങളാണ് തന്നെ താരമാക്കിയതെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ തമിഴ് രാഷ്ട്രീയ-സിനിമാ രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്.

2012-ൽ സിനിമയിലെത്തുമ്പോൾ സിനിമാ പശ്ചാത്തലമില്ലാതെ എത്തിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു താനെന്നും അവതാരകൻ എങ്ങനെ നടനാകുമെന്ന് ഇൻഡസ്ട്രിയിൽ പലരും സംശയിച്ചിരുന്നുവെന്നും താരം ഓർമിച്ചു. താൻ സിനിമയിൽ ഉണ്ടാകുമോ എന്ന് പോലും തുടക്കത്തിൽ ചോദ്യം ചെയ്തവർക്ക് മുന്നിലാണ് ഇന്ന് 2000-ത്തോളം ഭാരവാഹികളുള്ള സംഘടനയുടെ കരുത്ത് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ആരെയും ചെറുതാക്കാനോ എതിർക്കാനോ അല്ല ഈ കൂട്ടായ്മയെന്നും ജാതി-മത ചിന്തകൾക്കപ്പുറം സ്നേഹം കൊണ്ടു മാത്രമാണ് എല്ലാവരും ഒന്നിച്ചിരിക്കുന്നതെന്നും ശിവകാർത്തികേയൻ വ്യക്തമാക്കി. രത്തൻ ടാറ്റ, മദർ തെരേസ, എം.ജി.ആർ, വിജയകാന്ത് എന്നിവരെപ്പോലെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്ല പ്രവൃത്തികൾ ചെയ്യുന്ന മാതൃകകൾ പിന്തുടരണമെന്ന് അദ്ദേഹം ആരാധകരെ ഓർമപ്പിച്ചു. ഇതിനിടയിൽ, സ്വയം പരിണമിക്കാനും വളരാനും വായന സഹായിക്കുമെന്നും ദിവസവും കുറഞ്ഞത് 10 മിനിറ്റെങ്കിലും പുസ്തകങ്ങൾക്കായി മാറ്റിവെക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുന്നതിനിടയിൽ, ഫാൻസ് അസോസിയേഷന്റെ പ്രധാന ഭാരവാഹികളെ മാത്രം ഉൾപ്പെടുത്തി ശിവകാർത്തികേയൻ ഇത്തരമൊരു കൂടിച്ചേരൽ നടത്തിയത് രാഷ്ട്രീയ പ്രവേശനത്തിനുള്ള കളമൊരുക്കലാണോ എന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.

ശിവകാർത്തികേയന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:

‘സിനിമകളിൽ സജീവമായി തുടങ്ങിയ സമയത്ത് പതനഞ്ചോളം ആരാധകർ എന്നെ കാണാനായി സെറ്റിൽ വന്നു. ഇവർ ആരാണ് എന്ന് എന്റെ നിർമാതാവ് ചോദിച്ചപ്പോൾ എന്റെ ആരാധകരാണെന്ന് ഞാൻ മറുപടി നൽകി. ഉടൻ അദ്ദേഹം ‘‘നിനക്ക് ആരാധകരൊക്കെയുണ്ടോ’’ എന്നു ചോദിച്ചു. ‘‘ഉണ്ട്, ഇവർ എന്നെ കാണാൻ ആരാധനയോടെ വന്നതാണ്’’ എന്നു പറഞ്ഞു. ഇതെല്ലാം ആരംഭത്തിലുള്ളതാണ് എന്നായിരുന്നു മറുപടി. ‘‘ഇല്ല, ഇത് തുടരും’’ എന്നായിരുന്നു ഞാൻ അദ്ദേഹത്തിന് മറുപടി നൽകിയത്. ഞാൻ അദ്ദേഹത്തെ എതിർത്തു സംസാരിച്ചത് ഇഷ്ടമാകാഞ്ഞിട്ടാണോ എന്ന് അറിയില്ല, അദ്ദേഹം എന്നോട് പറഞ്ഞത് ആരാധകർ ഉണ്ടാകുമായിരിക്കും, ആദ്യം നീ സിനിമയിൽ ഉണ്ടാകുമോ എന്ന് നോക്കൂ എന്നാണ്. ഇപ്പോൾ വർഷം 2026 ആയി. ശിവകാർത്തികേയൻ ഫാൻസ് അസോസിയേഷന്റെ നിർവാഹകസമിതിയുടെ സംഗമമാണ്, 2000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ളത്’.

2012ൽ സിനിമയിൽ എത്തിയപ്പോൾ ഞാനും വിജയ് സേതുപതിയും മാത്രമായിരുന്നു സിനിമ പശ്ചാത്തലമില്ലാതെ സിനിമയിലെത്തിയത്. അന്ന് 80 ശതമാനത്തിലധികം അഭിനേതാക്കൾക്കും സിനിമാ പശ്ചാത്തലമുണ്ടായിരുന്നു. അവതാരകൻ എങ്ങനെ സിനിമാതാരമാകും എന്ന് ഇൻഡസ്ട്രിയിൽ പലർക്കും സംശയമുണ്ടായിരുന്നു. പക്ഷേ ജനങ്ങൾക്ക് അതില്ലായിരുന്നു. ഞാൻ സെൽഫ് മെയ്ഡ് അല്ല, ജനങ്ങളാണ് എന്നെ താരമാക്കിയത്.

നമ്മെ വിധിക്കുന്നവരും, ചോദ്യം ചെയ്യുന്നവരും, നമ്മൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുന്നവരും എപ്പോഴും ഉണ്ടാകും. അത് ശരിയാണ്. അവരുടെ വാക്കുകൾ നമ്മൾ ഗൗരവമായി എടുക്കേണ്ടതില്ല. ജാതി, മതം എന്നിവ കൊണ്ടല്ല, മറിച്ച് സ്നേഹം കൊണ്ടു മാത്രമാണ് നമ്മളെല്ലാം ഒരു മേൽക്കൂരയ്ക്ക് കീഴിൽ ഒത്തുകൂടിയത്. രത്തൻ ടാറ്റ, മദർ തെരേസ, പുരട്ചി തലൈവർ എം.ജി.ആർ, പുരട്ചി കലൈഞ്ജർ വിജയകാന്ത് എന്നിവരെപ്പോലെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ ചെയ്ത നല്ല പ്രവൃത്തികൾ കാരണം നമ്മൾ അവരെക്കുറിച്ച് സംസാരിക്കുന്നത് തുടരുന്നു. ഈ നല്ല പ്രവൃത്തികൾ നമുക്ക് ധാരാളം നന്മകൾ കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ ഇതൊന്നും പ്രതീക്ഷകളോടെയല്ല ചെയ്യുന്നത്. നമ്മൾ ഒരാളേക്കാൾ വലുതാണെന്ന് കാണിക്കാനോ, ആരെയെങ്കിലും എതിർക്കാനോ, നമ്മൾ തന്നെയാണ് വലിയവരെന്ന് തെളിയിക്കാനോ അല്ല ഞങ്ങൾ ഇത് ചെയ്യുന്നത്’. പുസ്തകങ്ങൾ വായിക്കുന്നത് എന്നെ പരിണമിക്കാനും വളരാനും സഹായിച്ചിട്ടുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *