‘കുബേരന്‍’…ഷൈലോക്കിന്റെ തമിഴ് പതിപ്പ് ടീസര്‍ എത്തി

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ തമിഴ് പതിപ്പ് കുബേരന്റെ ടീസര്‍ പുറത്തുവിട്ടു. രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ദി മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. മീനയാണ് ചിത്രത്തിലെ നായിക. വില്ലന്‍ വേഷത്തിലെത്തുന്നത് കലാഭവന്‍ ഷാജോണ്‍ ആണ്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.