90കളിലെ ഒരു ഫോട്ടോ…സാജന്റെ കുടുംബചിത്രം പങ്കുവെച്ച് അജു വര്‍ഗീസ്

അജു വര്‍ഗീസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന്‍ ബേക്കറി സിന്‍സ് 1962’. അജുവും അരുണ്‍ ചന്തുവും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കി അരുണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ രസകരമായൊരു ചിത്രവും കുറിപ്പും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ അജു വര്‍ഗീസ്.

അജുവിന്റെ കുറിപ്പ്..

സാജന്‍, പുന്നമൂട്ടില്‍ ശമേല്‍ മാപ്പിളേടെ ഒരേ ഒരു സന്തതി. തന്റെ അപ്പന്‍ സാജന്റെ പേരില്‍ റാന്നിയില്‍ പണ്ട് 62ല്‍ ഒരു ബേക്കറി തുടങ്ങീട്ടും സാജന്റെ മനസും ശരീരവും അവിടെയൊന്നുമല്ലാരുന്നു. പല നാട്ടില്‍, പല കച്ചവടത്തിന്റെ പുറകെ പോയ സാജന്‍ പക്ഷെ ഒരിടത്തും വേരുറച്ചില്ല, എല്ലാ വട്ടവും നാട്ടിലേക്കു തിരിച്ചു വന്നപ്പോള്‍ മിച്ചം വന്നത് ജീവിതാനുഭവം മാത്രം. ഒടുക്കം അപ്പന്റെ നിര്‍ബന്ധത്തിനു വഴങ്ങി കല്യാണം. മേരി..
ഉറവപൊട്ടി പലവഴിക്ക് ഒഴുകിയ കാട്ടുനീരിനെക്കാളും ചിതറിയ സാജന്റെ മനസ്സിനെ, ചിന്തകളെ, ഒരേ ഗതിയിലേക്ക് കൊണ്ടുപോയവളാരുന്നു മേരി. സാജന്‍ മനസിലാക്കാന്‍ ശ്രമിച്ച ഒരേ ഒരു വ്യക്തി എന്നുവേണമെങ്കിലും പറയാം. എന്നിരുന്നാലും സാജനു മേരിയെ നല്ല പേടിയാരുന്നു. ചിലപ്പോ അതുകൊണ്ടാരിക്കും പിന്നെപ്പോളോ അയാള്‍ നന്നായതും. അപ്പന്റെ സൗന്ദര്യവും (ശെരിക്കും) അമ്മേടെ ഐശ്വര്യവും കിട്ടിയത് മൂത്തവള്‍ Betsyക്കാണ്, രണ്ടാമത്തവന്‍ Bobin മേരീടെ വയറ്റില്‍ വളരുമ്പോള്‍ സാജനും മേരിയും നല്ല തല്ലുപിടിത്തം ഉണ്ടായിരുന്നത്‌കൊണ്ടാണെന്നു തോന്നുന്നു ബോബിന്‍ ലുക്കിലും സ്വഭാവത്തിലും ഇച്ചിരി മൂശേട്ട ആരുന്നു.. സാജനെ പോലെ..90കളിലെ ഒരു ഫോട്ടോ ആണിത്..സാജന്റെ ഫാമിലി ആല്‍ബത്തില്‍ നിന്നും…

സാജൻ, പുന്നമൂട്ടിൽ ശമേൽ മാപ്പിളേടെ ഒരേ ഒരു സന്തതി.തന്റെ അപ്പൻ സാജന്റെ പേരിൽ റാന്നിയിൽ പണ്ട് 62ൽ ഒരു ബേക്കറി…

Posted by Aju Varghese on Tuesday, January 14, 2020