ഹൃദയം കവരും സംഗീതവുമായി ശുഭരാത്രിയിലെ ആദ്യ പ്രോമോ വീഡിയോ പുറത്ത്..

ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി സംവിധായകന്‍ വ്യാസന്‍ ഒരുക്കുന്ന ശുഭരാത്രിയിലെ ആദ്യ പ്രോമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ട്,
മനോഹരമായ ‘ശുഭരാത്രി’ എന്ന ആദ്യകാല ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അനുസിതാര, നെടുമുടി വേണു, സിദ്ദിഖ്, ഇന്ദ്രന്‍സ്, കെ പി എ സി ലളിത, സായ്കുമാര്‍, ശാന്തി കൃഷ്ണ, സുരാജ് വെഞ്ഞാറമൂട്, നാദിര്‍ഷ, വിജയ് ബാബു, അജു വര്‍ഗീസ്, നാദിര്‍ഷ, ആശ ശരത് തുടങ്ങി ഒരു വമ്പന്‍ നിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രോമോ വീഡിയോ നടന്‍ ദിലീപ് തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിടുകയായിരുന്നു.

വീഡിയോ കാണാം..