ലോഹിതദാസിന്റെ സ്മരണയില്‍ ഹ്രസ്വചിത്ര മത്സരം

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകമിന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കോവിഡിനൊപ്പം ജീവിക്കുക, മുന്നേറുക എന്ന ആശയം മുന്‍നിര്‍ത്തി വണ്‍ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റി, മലയാളം കണ്ട എക്കാലത്തെയും സര്‍ഗ്ഗ പ്രതിഭ ലോഹിതദാസിന്റെ പതിനൊന്നാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഒബിഎം ലോഹിതദാസ് ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍ സീസണ്‍ 4 ‘ എന്ന പേരില്‍ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ്. ഷോര്‍ട്ട് ഫിലിം ( ജനറല്‍ ), ഷോര്‍ട്ട് ഫിലിം (പ്രവാസി), ഷോര്‍ട്ട് ഫിലിം (കോവിഡ് ബേസ്ഡ്), ഡോക്യുമെന്ററി, മ്യൂസിക് വീഡിയോ എന്നീ അഞ്ചു കാറ്റഗറിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് .

അഞ്ച് വിഭാഗങ്ങളിലായി 35ലധികം അവാര്‍ഡുകളും ഒപ്പം 50,000 രൂപയുടെ ക്യാഷ് െ്രെപസും ട്രോഫികളും നല്കുന്നതാണ്. നടനും സംവിധായകനുമായ മധുപാല്‍ ജൂറി ചെയര്‍മാനായ ജൂറി പാനലില്‍ ഉയരെയുടെ സംവിധായകന്‍ മനു അശോകന്‍, നടന്‍ ഇര്‍ഷാദ് അലി ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, സംഗീത സംവിധായകനായ ബിജിപാല്‍, സിനിമാ ഡോക്യുമെന്ററി സംവിധായകനായ വിനോദ് മങ്കര , രാജ്യാന്തര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഛായാഗ്രഹകന്‍ പ്രതാപ് ജോസഫ് പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ റഷീദ് പാറക്കല്‍, സംവിധായകന്‍ ഹരിനാരായണന്‍ എന്നിവര്‍ വിധികര്‍ത്താക്കളാകുന്നു.
എം ലോഹിതദാസ് ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രി വരുന്ന ഓരോ വര്‍ക്കുകളും പരമാവധി ആളുകളെ കാണിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെറു വിവരണത്തോടെ പോസ്റ്ററോടുകൂടി യൂട്യൂബ് ലിങ്ക് ഉള്‍പ്പെടെ ഒബിഎം പേജിലും സിനിമ പ്രമോഷന്‍ നടത്തുന്ന മറ്റ് 10 പേജിലും പോസ്റ്റ് ചെയ്യുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9633228800, 9539377979, 9633330034 എന്നീ നമ്പറുകളിലേതെങ്കിലും ഒന്നില്‍ ബന്ധപ്പെടുക.

Entry Fee : 750/- Last Date: 15.08.20……