
“മലൈക്കോട്ട വാലിബന്റെ” പരാജയത്തോടെ മോഹന്‍ലാലുമായി പിണങ്ങിയെന്ന ആരോപണത്തെ കുറിച്ച് വ്യക്തമാക്കി മന്ത്രിയും നിർമ്മാതാവുമായ ഷിബു ബേബി ജോണ്‍. മോഹൻലാലും താനും ഒരുമിച്ച് പഠിച്ചതാണെന്നും, സ്‌കൂള്‍ കാലം മുതല്‍ എനിക്കൊപ്പം പഠിച്ച ഒരു സുഹൃത്തുമായും ഇന്നുവരെ താൻ പിണങ്ങിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. കൂടാതെ തനിക്ക് ഏറ്റവും വലിയ കരുത്ത് നല്‍കിയ വ്യക്തിയാണ് മോഹന്‍ലാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”മോഹന്‍ലാലിനെ 40 വര്‍ഷമായിട്ടുള്ള പരിചയമാണ്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പുള്ളതാണ്. ഞങ്ങള്‍ ഒരേ സമയത്ത് പഠിച്ചവരാണെങ്കിലും വേറെ കോളേജുകളിലായിരുന്നു. അദ്ദേഹം എന്നേക്കാളും സീനിയറുമായിരുന്നു. അന്ന് പരിചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരും എന്റെ അമ്മയും ആറന്മുളയില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. എന്റെ പിതാവിന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹം. കുടുംബപശ്ചാത്തലും ഉണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ പരിചയം ഉണ്ടായിരുന്നില്ല.” ഷിബു ബേബി ജോൺ പറഞ്ഞു.
“സ്‌കൂള്‍ കാലം മുതല്‍ എനിക്കൊപ്പം പഠിച്ച ഒരു സുഹൃത്തുമായും ഇന്നുവരെ ഞാന്‍ പിണങ്ങിയിട്ടില്ല. ജീവിതത്തില്‍ പ്രതിസന്ധികള്‍ അതിജീവിച്ചത് സൗഹൃദങ്ങളിലൂടെയാണ്. എനിക്ക് ഏറ്റവും വലിയ കരുത്ത് നല്‍കിയ വ്യക്തിയാണ് മോഹന്‍ലാല്‍. അങ്ങനെയുള്ള മോഹന്‍ലാല്‍ അങ്ങനെ ചെയ്തുവെന്ന് പറയുമ്പോള്‍ എന്നെയല്ല മോഹന്‍ലാലിനെയല്ലേ ആക്ഷേപിക്കുന്നത്. സിനിമ പൊട്ടിയതോടെ മോഹന്‍ലാല്‍ എന്നെ വിളിക്കാതായെന്നല്ലേ പറഞ്ഞത്. മോഹന്‍ലാലിനെ അറിയുന്ന ആരെങ്കിലും അങ്ങനെ പറയുമോ.?
എന്ത് മാനസികാവസ്ഥയിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്നെ സംബന്ധിച്ചടത്തോളം എന്റെ ഏറ്റവും വലിയ കരുത്ത് സുഹൃത്തുക്കളാണ്. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. സൗഹൃദം ഞാന്‍ ഭയങ്കരമായി ആസ്വദിക്കുന്നതാണ്. അതില്‍ സാമ്പത്തികമൊന്നും മാനദണ്ഡമേയല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മോഹന്‍ലാലും ഷിബു ബേബി ജോണും വീണ്ടും കൈകോര്‍ക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഷിബു ബേബി ജോണ്‍ ആയിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.