‘സര്‍പ്പാട്ട പരമ്പരൈ’ ഫസ്റ്റ് ലുക്ക്

പാ രഞ്ജിത്തിന്റെ പുതിയ ചിത്രം ‘സര്‍പ്പാട്ട പരമ്പരൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ആര്യയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോക്സര്‍ ആയാണ് സിനിമയില്‍ ആര്യയെത്തുന്നത്. ബോക്സിങ്ങ് റിങ്ങിനുള്ളില്‍ ആര്യ നില്‍ക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്.

മദ്രാസ്, കബാലി, കാലാ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ.സിനിമയ്ക്കു വേണ്ടി ആര്യ ശാരീരികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.വര്‍ക്കൗട്ട് വീഡിയോസ് ആര്യ നേരത്തേ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.പാ രഞ്ജിത്തും ആര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്‌.