ബ്രഹ്‌മാണ്ഡ ചിത്രം ‘സലാര്‍’ ഒരുങ്ങുന്നു

ഹോംബാലെ ഫിലിംസിന്റെ മൂന്നാം ഇന്ത്യന്‍ സിനിമ
പ്രഖ്യാപിച്ചു. ‘സലാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്.ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രഭാസ് ആണ്.

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രമാണ് സലാര്‍.

കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീല്‍ എന്ന ഭാഗ്യ സംവിധായകന്റെ കീഴില്‍ തന്നെ മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സലാര്‍ പ്രഭാസിന്റെ ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന രാധേ ശ്യാമിന് ശേഷം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.