‘ഷക്കീല’ ക്രിസ്മസിന് തീയറ്ററുകളില്‍…

ഷക്കീലയുടെ ജീവിതം പറയുന്ന ഇന്ദ്രജിത്ത് ലങ്കേഷ് ചിത്രം
ക്രിസ്മസ് റിലീസ് ആയി തീയറ്ററുകളിലെത്തും. ബോളിവുഡ് താരം റിച്ച ഛദ്ദ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേരും ‘ഷക്കീല’ എന്നു തന്നെയാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു .

ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതമാണ് സിനിമ ആവിഷ്‌കരിക്കുന്നത്. ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ പിറന്ന ഷക്കീല 16-ാം വയസ്സിലാണ് സിനിമാജീവിതം ആരംഭിക്കുന്നത്.