100 കോടി റെക്കോര്‍ഡ് വ്യൂസ് കടന്ന് റൗഡി ബേബി

100 കോടി റെക്കോര്‍ഡ് യൂട്യൂബ് വ്യൂസ് കടന്ന് മാരി 2 വിലെ റൗഡി ബേബി വീഡിയോ സോംഗ്.ധനുഷനും സായ് പല്ലവിയും ഒന്നിച്ച ചിത്രമായിരുന്നു മാരി2.യൂട്യൂബില്‍ 100 കോടി വ്യൂസ് പിന്നിടുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനംകൂടിയാണ് റൗഡി ബേബി. പാട്ട് ഹിറ്റാക്കിയവര്‍ക്ക് ധനുഷ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് പ്രഭുദേവയാണ് നൃത്ത സംവിധാനം നിര്‍വ്വഹിച്ചത്. ധനുഷും സായ് പല്ലവിയും ഒന്നിച്ച ഗാനം 2019 ജനുവരി 2ന് ആണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാംഭാഗമാണിത്.

റിലീസ് ചെയ്ത ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള ആരാധകര്‍ ഇരുകൈകളും നീട്ടിയാണ് ഗാനത്തെ സ്വീകരിച്ചിരുന്നത്.