സാന്ദ്രയുടെ സ്വപ്‌നം.. ടൊവിനോയുടെയും കുഞ്ചാക്കോയുടെയും ‘ഭൂമി’..!

','

' ); } ?>

ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം യുവനിര്‍മ്മാതാവും അഭിനേതാവുമായ സാന്ദ്ര തോമസ് നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചെത്തുകയാണ്. ഫ്രൈഡേ ഫിലിംസ് എന്ന ചിത്രത്തിന്റെ ബാനറില്‍ ഒരുപാട് ചിത്രങ്ങള്‍ നിര്‍മ്മിച്ച സാന്ദ്ര ഇപ്പോള്‍ തന്റെ അച്ഛന്‍ നിര്‍മ്മിക്കുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ടൊവിനോ സംയുക്ത ചിത്രത്തിന്റെ അണിയറയിലുണ്ട്. വിവാഹ ശേഷമാണ് നിര്‍മ്മാണ രംഗത്ത് നിന്നും സാന്ദ്ര ഒരിടവേളയെടുത്തത്. സാന്ദ്രയുടെ തന്നെ നിര്‍മ്മാണ മേല്‍നോട്ടത്തില്‍ കള്ളന്‍ എന്ന സൗബിന്‍, ദിലീഷ് പോത്തന്‍ ചിത്രത്തിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. സൗബിനും ഹരീഷ് കണാരനും പിന്നെ ഒരു പൊലീസ് കള്ളനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. അതേ സമയം തന്റെ സ്വതന്ത്ര നിര്‍മ്മാണത്തില്‍ ഒരു സ്വപ്‌ന പദ്ധതിയുണ്ടെന്ന് സെല്ലുലോയ്ഡിനോട് തുറഞ്ഞ് പറഞ്ഞിരിക്കുകയാണ് സാന്ദ്ര തോമസ്.

‘ഭൂമി’ എന്നാണ് ചിത്രത്തിന്റെ പേര്. പരിസ്ഥിയുമായി ബന്ധപ്പെട്ട ഗൗരവമുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഭൂമിയെക്കുറിച്ച് സാന്ദ്ര പറയുന്നു:

”ഒരുപാട് പ്രൊജക്റ്റുകളുണ്ടെങ്കിലും എനിയ്ക്ക് ഏറ്റവും കൂടുതല്‍ എക്സൈറ്റിംഗായിട്ടുള്ള പ്രൊജക്റ്റാണ് ഭൂമി. എന്റെ ബാനറില്‍ ഞാനാണ് സിനിമ ചെയ്യുന്നത്. ഞാനൊരുപാട് കാണാനാഗ്രഹിക്കുന്ന ഈ സിനിമയില്‍ ടൊവിനോയും കുഞ്ചാക്കോ ബോബനുമാണ് അഭിനയിക്കുന്നത്. സ്റ്റാറിംഗ് പൗര്‍ണമി സംവിധാനം ചെയ്ത ആല്‍ബിയാണ് ഭൂമി സംവിധാനം ചെയ്യുന്നത്. ”

ഷെയ്ന്‍ നിഗത്തെ നായകനാക്കി സ്പൈഡര്‍മാന്‍ എന്ന സിനിമയും സാന്ദ്ര ചെയ്യുന്നുണ്ട്. കൂടാതെ അനൗണ്‍സ് ചെയ്യാത്ത കുറച്ച് പടങ്ങള്‍ കൂടെയുണ്ട്. ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് സാന്ദ്ര സജീവമാകുമ്പോള്‍ ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള ചലച്ചിത്ര ലോകം.

സാന്ദ്ര തോമസുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഉടന്‍ സെല്ലുലോയ്ഡ് യൂട്യൂബ് ചാനലില്‍ വരുന്നു.

@celluloid exclusive