ജിസ് ജോയ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് നായിക പുതുമുഖതാരം അനാര്‍ക്കലി നാസര്‍

','

' ); } ?>

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിനില്‍ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും ആദ്യക്ലാപ്പും ചടങ്ങില്‍ വെച്ച് നടന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖനായിക അനാര്‍ക്കലി നാസര്‍ ആണ് നായിക. ശ്രീരഞ്ജിനി എന്ന കഥാപാത്രമായാണ് അനാര്‍ക്കലി അഭിനയിക്കുന്നത്. മറ്റൊരു പുതുമുഖമായ ദീപ തോമസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ ചാക്കോച്ചന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ 4നും 10നും ഇടയില്‍ വയസുള്ള ആണ്‍കുട്ടികളില്‍ നിന്ന് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു.

ബോബി – സഞ്ജയ് ടീമാണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കുന്നത്. ജിസ് ജോയ് ആണ് തിരക്കഥ, മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, അലന്‍സിയര്‍, പ്രേംപ്രകാശ്, ലെന, കെ.പി.എ.സി. ലളിത, ശ്രീലഷ്മി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ പ്രിന്‍സ് ജോര്‍ജ് ആണ് സംഗീത സംവിധാനം. ബാഹുല്‍ രമേഷ് ഛായാഗ്രഹണവും രതിഷ് രാജ് എഡിറ്റിങും നിര്‍വഹിക്കുന്നു.