മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്ന് സംയുക്ത മേനോന്‍. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു താരം. ”എന്റെ സ്വപ്‌നമായിരുന്നു മമ്മൂട്ടിക്കൊപ്പമുള്ള ഒരു വേഷമെന്നത്.. പക്ഷെ മുന്‍പേ ഞാന്‍ വെള്ളത്തിന് വേണ്ടി കമ്മിറ്റ് ചെയ്തിരുന്നു.. രണ്ടു ചിത്രങ്ങളുടെയും ചിത്രീകരണം ഒരേ സമയത്തായതിനാലാണ് പിന്മാറുന്നത്..”. ബോബി സഞ്ജയ് തിരക്കഥ ഒഴിവാക്കേണ്ടി വന്നതിലും വിഷമമുണ്ടെന്ന് സംയുക്ത സെല്ലുലോയ്ഡിനോട് പ്രതികരിച്ചു. ചിത്രത്തില്‍ സംയുക്തക്ക് പകരം നിമിഷ സജയനെത്തുമെന്നാണ് സൂചന. വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. ഗാനഗന്ധര്‍വ്വന് ശേഷം ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിലെ മറ്റൊരു നായിക ഗായത്രി അരുണാണ്.
ക്യാപ്റ്റന്റെ സംവിധായകനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയില്‍ പുരോഗമിക്കുകയാണ്. വണ്ണില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലീം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, രശ്മി ബോബന്‍, വി. കെ. ബൈജു, നന്ദു, വെട്ടുകിളി പ്രകാശ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാതാവ്. ഛായാഗ്രഹണം വൈദി സോമസുന്ദരം.