മോഡലായി തിളങ്ങി ജയറാമിന്റെ ചക്കി

','

' ); } ?>

ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവികയുടെ മോഡലിങ് രംഗത്തേക്കുള്ള അരങ്ങേറ്റം സോഷ്യല്‍ മീഡിയ യില്‍ വൈറലാവുകയാണ്. െ്രെബഡല്‍ ബനാര്‍സി സാരികളുടെ മോഡലായാണ് മാളവിക എത്തിയത്. മിലന്‍ ഡിസൈന്‍സിന്റെ ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡിന്റെ മോഡലായാണ് മാളവിക പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ മോഡലിങ്ങാണ് ഹരമെന്നും ഉടനെയൊന്നും സിനിമയിലേക്കില്ലെന്നും മാളവിക ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. ക്യാമറ ഫെയ്‌സ് ചെയ്യാന്‍ ഇപ്പോഴും നാണമാണ്, മോഡലായുള്ള ആദ്യ ഫോട്ടോഷൂട്ടിനും നല്ല ടെന്‍നുണ്ടായിരുന്നുവെന്നും മാളവിക പറഞ്ഞു. ഡാന്‍സ് തനിക്ക് വഴങ്ങില്ലെന്നും മോഡലിങ്ങില്‍ തുടരാനാണ് താല്‍പര്യമെന്നും മാളവിക വെളിപ്പെടുത്തി.മോഡലിംഗോടെ അമ്മയേയും അച്ഛനേയും ചേട്ടന്‍ കാളിദാസനേയും പോലെ അഭിനയ രംഗത്തേക്ക് എത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഡയറ്റിങ് തനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നും ഷുട്‌ബോള്‍ കോച്ചിങ്ങിന് പോയതാണ് മെലിയാനുള്ള കാരണമെന്നും മാളവിക പറഞ്ഞു.