‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’… ടീസര്‍ കാണാം..

പ്രജിത്തിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമായ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ യുടെ ടീസര്‍ റിലീസ് ചെയ്തു. നിവിന്‍ പോളിയാണ് ടീസര്‍ റിലീസ് ചെയ്തത്. സംവൃത സുനിലാണ് ചിത്രത്തില്‍ നായികയാകുന്നത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത് സജീവ് പാഴൂരാണ്. അലന്‍സിയര്‍, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ , സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി ,ബീറ്റോ , ശ്രീലക്ഷ്മി, ശ്രുതി ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, അനീഷ് എം തോമസ് ,സന്ദീപ് സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

error: Content is protected !!