കുളിക്കുന്നതും, പല്ലുതേയ്ക്കുന്നതും ഇഷ്ടമല്ല-അവതാരകയോട് തുറന്നു പറഞ്ഞ് പാര്‍വതി

വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താന്‍ ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി.

‘താന്‍ ഒരു ഫ്രീക്ക് ആണെന്ന് കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കും എന്ന് പാര്‍വതി പറയുന്നു. തനിക്ക് കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്. കുളിക്കുന്നത് ഇഷ്ടമല്ലാത്ത നിരവധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി പ്രചോദനം ആകുമെന്നായിരുന്നു’ അവതാരകയുടെ മറുപടി.

error: Content is protected !!