സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളാകുന്നു, ശ്രദ്ധ നേടി ‘തമാശ’ മേക്കിംഗ് വീഡിയോ

സംവിധായകരായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളായെത്തുന്ന ചിത്രമാണ് ‘തമാശ’. വിനയ് ഫോര്‍ട്ട് നായകനാവുന്ന ‘തമാശ’യില്‍ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും നടന്‍ ചെമ്പന്‍ വിനോദ് ജോസും അണിനിരക്കുന്നുണ്ട്.

നവാഗതനായ അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സോംഗ് മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ‘പാടി ഞാന്‍’ എന്നാണ് ഗാനം തുടങ്ങുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ വരികള്‍ക്ക് ഷെഹബാസ് അമനും റെക്‌സ് വിജയനും ചേര്‍ന്നാണ് ഈണം നല്‍കിയിരിക്കുന്നത്.

വീഡിയോ കാണാം..