‘കണ്ണോ നീലക്കായല്‍’…ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ഗാനം കാണാം..

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കണ്ണോ നിലാക്കായല്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദ് ആണ്.

വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. നിഖില വിമലും സംയുക്ത മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, സലിം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.