മോഹന്‍ലാല്‍ സംവിധായകനാകുന്ന ‘ബറോസ്’ ഒക്ടോബറില്‍ ആരംഭിക്കും

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ത്രിമാന ചിത്രം ബറോസിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. ഉയര്‍ന്ന മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായ ബറോസായി എത്തുക മോഹന്‍ലാല്‍ തന്നെയാണ്. ആന്റണി പേരുമ്പാവൂരാണ് നിര്‍മ്മാതാവ്. വിദേശ താരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.

ജിജോ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണു ബറോസ് ജനിച്ചത്. തിരക്കഥ ജിജോ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ‘ബറോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കുമെന്ന് ലാല്‍ വ്യക്തമാക്കിയിരുന്നു. തീരുമാനം മുന്‍കൂട്ടിയെടുത്തതല്ലെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സിനിമയുടെ സംവിധായകന്‍ ജിജോയുമായുള്ള സംഭാഷണമാണ് തന്നെ ഇതിലേയ്ക്ക് എത്തിച്ചതെന്നും വ്യക്തമാക്കി. ‘ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍’ ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ഒരുക്കുന്നതെന്നും ലാല്‍ പറയുന്നു.