“രണ്ടിൽ നിന്ന് മൂന്നിലേക്ക് ഞങ്ങൾ വളരുന്നു”; ‘അമ്മയാകാനൊരുങ്ങി റെബ മോണിക്ക

','

' ); } ?>

അമ്മയാകാൻ ഒരുങ്ങി നടി റെബ മോണിക്ക ജോൺ. താരം തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഭർത്താവ് ജോമോൻ ജോസഫിനൊപ്പമുള്ള മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിവരം പുറത്തുവിട്ടത്.

“രണ്ടിൽ നിന്ന് മൂന്നിലേക്ക് ഞങ്ങൾ വളരുന്നു” എന്ന ഹൃദ്യമായ അടിക്കുറിപ്പോടെ കടൽത്തീരത്ത് വെച്ച് പകർത്തിയ ചിത്രങ്ങളാണ് റെബ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. റെബയുടെ നിറവയറിൽ ചുംബിക്കുന്ന ജോമോനെയും ചിത്രങ്ങളിൽ കാണാം. തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.

‘ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്ന ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു.’- റെബയുടെ വാക്കുകൾ

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2022-ൽ ആയിരുന്നു റെബയും ബിസിനസുകാരനായ ജോമോൻ ജോസഫും വിവാഹിതരായത്. ബെംഗളൂരുവിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച റെബ, പിന്നീട് ‘ഫോറൻസിക്’, ‘പൈപ്പിൻ ചുവട്ടിലെ പ്രണയം’, ‘മിഖായേൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായി.

വിജയ് നായകനായ ‘ബിഗിൽ’ എന്ന തമിഴ് ചിത്രത്തിലെ അനഘ എന്ന കഥാപാത്രം താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ റെബ മോഡലിങ് രംഗത്തും തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരകുടുംബം.