“ആർത്തവ വേദനയിൽ ബോധംകെട്ട് വീണിട്ടുണ്ട്; അത് ഒരിക്കലെങ്കിലും പുരുഷന്മാരും അറിയണം”; രശ്‌മിക മന്ദാന

','

' ); } ?>

ആർത്തവ വേദനയുടെ കാഠിന്യം പുരുഷന്മാർക്കും ഒരിക്കലെങ്കിലും അനുഭവിക്കാനായാലേ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയൂ എന്ന നടി രശ്മിക മന്ദാനയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയ. ജഗപതി ബാബു അവതാരകനായ ‘ജയമ്മു നിശ്ചയമ്മു രാ’ എന്ന തെലുങ്ക് ടോക്ക് ഷോയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ആർത്തവ സമയത്ത് താൻ നേരിടുന്ന കഠിനമായ വേദനയെക്കുറിച്ചും താരം പരിപാടിയിൽ പങ്കുവെച്ചു. വേദന സഹിക്കാനാകാതെ ഒരിക്കൽ ബോധംകെട്ട് വീണിട്ടുണ്ടെന്നും കുട്ടിക്കാലം മുതലേ ആർത്തവത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും രശ്മിക വ്യക്തമാക്കി. പലർക്കും ഈ വേദനയുടെ തീവ്രത മനസ്സിലാകാറില്ലെന്നും, ഓരോ സ്ത്രീയിലും ഇതിന്റെ കാഠിന്യം വ്യത്യസ്തമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

രശ്മികയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ഇത്തരം തുറന്നുപറച്ചിലുകൾ സഹായിക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, ഇത്തരമൊരു പരാമർശത്തിന്റെ ആവശ്യമില്ലെന്നാണ് വിമർശകരുടെ പക്ഷം. തന്റെ വാക്കുകൾ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും അഭിമുഖങ്ങളിൽ സംസാരിക്കാൻ പോലും ഭയം തോന്നാറുണ്ടെന്നും താരം മുൻപ് വ്യക്തമാക്കിയിരുന്നു. ആർത്തവവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമൂഹത്തിൽ കൂടുതൽ തുറന്ന ചർച്ചകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.