“എനിക്ക് ലോയൽ ആവാൻ പറ്റില്ല, വിവാഹം എല്ലാവർക്കും പറ്റിയതല്ല”: ഷൈൻ ടോം ചാക്കോ

','

' ); } ?>

തനിക്കൊരിക്കലും നല്ലൊരു ഭർത്താവോ, മകനോ, സഹോദരനോ, സുഹൃത്തോ അല്ലെങ്കിൽ ഒരു നല്ല നടനോ പോലും ആവാൻ കഴിഞ്ഞിട്ടില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

അച്ഛന്റെ വിയോഗത്തിന് ശേഷമാണ് കുടുംബത്തിൽ അച്ഛന്റെ സ്ഥാനവും പ്രാധാന്യവും ശരിക്കും മനസ്സിലായതെന്ന് ഷൈൻ വ്യക്തമാക്കി. അച്ഛൻ പോയതിന് ശേഷം ആ വിടവ് നികത്താനോ, എല്ലാവരെയും കൂട്ടിയിണക്കാനോ, കുടുംബത്തിന് സമാധാനവും സന്തോഷവും നൽകാനോ തനിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തനിക്ക് ഒരു കുടുംബനാഥനോ, ഭർത്താവോ, അച്ഛനോ ആകാൻ കഴിയില്ലെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

അച്ഛന് അച്ഛന്റെ റോളും മകന് മകന്റെ റോളുമാണുള്ളത്; മകന് ഒരിക്കലും അച്ഛനെപ്പോലെ പെരുമാറാൻ കഴിയില്ല. അച്ഛന്റെ വിയോഗത്തെത്തുടർന്ന് ചില മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിരുന്നു. സിഗരറ്റ് വലി നിർത്തുകയും റിഹാബിൽ പോവുകയും ചെയ്തു. തിരികെ വന്ന് ചായ കുടിച്ചു തുടങ്ങിയപ്പോൾ അതും അഡിക്ഷനായി മാറിയെന്നും ചായ നിർത്താൻ പോലും ശ്രമിക്കേണ്ടി വന്നെന്നും താരം ഓർമ്മിച്ചു. പ്രലോഭനങ്ങളിൽ വീഴുന്നതും അവയ്ക്കൊപ്പം ജീവിക്കുന്നതുമാണ് മനുഷ്യസഹജമെന്നും ഷൈൻ കൂട്ടിച്ചേർത്തു.

വിവാഹം കഴിക്കാതെ തന്നെ വിവാഹം വേണ്ടെന്ന് തീരുമാനിക്കാൻ സാധിക്കും. എല്ലാവർക്കും പറ്റിയ ഒന്നല്ല വിവാഹം; അത് ചേരുന്നവർ മാത്രം ചെയ്താൽ മതി. തനിക്ക് ഒരു പങ്കാളിയായി നിൽക്കാനോ ലോയൽ ആയിരിക്കാനോ കഴിയില്ല. തനിക്കുള്ള ചില കാര്യങ്ങൾ വിവാഹിതനാകുമ്പോഴാണ് കള്ളത്തരങ്ങളായി മാറുന്നതെന്നും ഷൈൻ ടോം ചാക്കോ തുറന്നുപറഞ്ഞു.

ഷൈനിന്റെ വാക്കുകൾ

അച്ഛൻ മരിക്കുമ്പോഴാണ് നമ്മൾ അത്രയും കാലം നമ്മൾ ഒന്നും അറിഞ്ഞിട്ടില്ല ജീവിതത്തിൽ. നമ്മൾ വിചാരിക്കും, അച്ഛൻ എന്താണ് ചെയ്യുന്നത്, അച്ഛൻ എന്താണ് ഇവിടെ എന്നൊക്കെ. പക്ഷേ അച്ഛൻ പോയ സമയം മുതൽ ഇന്നേവരെ എനിക്ക് ആ സ്പേസ് നികത്താനോ, എല്ലാവരെയും കൂട്ടി യോജിപ്പിക്കാനോ, എല്ലാവരെയും സമാധാനത്തിലാക്കാനോ, സന്തോഷത്തിലാക്കാനോ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ഒരു വീട്ടിൽ അച്ഛന്റെ പ്രസൻസ്, പ്രസൻസ് അല്ലെങ്കിൽ റോൾ നമ്മൾ അറിയുന്നത്.

എന്താണെന്ന് നമുക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് തന്നെ എനിക്ക് വളരെ. നേരത്തെ മനസിലായിരുന്നു. എനിക്കൊരു കുടുംബസ്ഥൻ ആവാൻ പറ്റില്ല. കുടുംബനാഥൻ ആവാൻ പറ്റില്ല. എനിക്കൊരു പാർട്ണർ ആവാൻ പറ്റില്ല. അത് കുറച്ചും കൂടി കൂടുതൽ പറഞ്ഞാൽ ഒരു അച്ഛൻ എന്ന് പറയുന്നത് ഒരു തരത്തിലും എനിക്ക് ഈ ഈ ഒരു കാലഘട്ടത്തിൽ അല്ലെങ്കിൽ ഈ യുഗത്തിൽ എനിക്ക് എന്തായാലും പറ്റാത്ത പരിപാടിയാണ്.

അച്ഛന് അച്ഛനെപ്പോലെയും മകന് അച്ഛനെപ്പോലെയും പെരുമാറാൻ പറ്റില്ലല്ലോ. മകന് മകനെപ്പോലെയും അച്ഛന് അച്ഛനെപ്പോലെയല്ലേ പെരുമാറാൻ പറ്റുള്ളൂ? അച്ഛൻ പോയ സമയത്ത് ചില തീരുമാനങ്ങളൊക്കെ എടുത്തിരുന്നു. ഞാൻ സിഗരറ്റ് വലിയും എല്ലാം നിർത്തി റിഹാബിലും പോയി, എല്ലാം കട്ട് ചെയ്‌ത്‌ തിരിച്ചു വരുമ്പോൾ ഞാൻ ഒരു ചായ കുടിക്കുകയാണ്.

ഭയങ്കര അഡിക്ഷനാ ഈ ചായ കുടിക്കാൻ. ചായ കൂടി നിർത്താൻ വേണ്ടി, ചായ കൂടി നിർത്താൻ വേണ്ടി ഞാൻ ചായ കുടിക്കൽ നിർത്തൽ ഹൗസിലേക്ക് പോയി. ഞാൻ ചായ കൂടി നിർത്തി. തിരിച്ചിറങ്ങുമ്പോൾ കാണുന്നതൊക്കെ ചായകളാ. എല്ലാവരും ചായ കുടിക്കുന്നു. പ്രലോഭനങ്ങളിൽ വീഴുന്നവനാണല്ലോ മനുഷ്യൻ. അല്ലെങ്കിൽ പിന്നെ മനുഷ്യനല്ലാതെ ഇരിക്കണ്ടേ?

പ്രലോഭനങ്ങളിൽ വീഴുന്നവനും പ്രലോഭനങ്ങൾക്ക് കൂടെ ജീവിക്കുന്നവനും പ്രലോഭനങ്ങൾക്ക് വേണ്ടി മോശം ജീവിക്കുന്നവനുമാണ് മനുഷ്യൻ. ഈ അച്ഛനോ മകനോ ഹസ്ബൻഡോ ഒരു സഹോദരനോ ഒരു കൂട്ടുകാരനോ ഒരു നടനോ ഒന്നും ആവാൻ പറ്റില്ല എനിക്ക്. വിവാഹം കഴിക്കാതെ ഒരിക്കലും വിവാഹം വേണ്ടെന്ന് തീരുമാനിക്കാൻ പറ്റില്ല. വിവാഹം കഴിക്കാതെ ഒരിക്കലും വിവാഹം വേണ്ട എന്ന് തീരുമാനിക്കാൻ കഴിയില്ലല്ലോ.

ഒരിക്കലും തീരുമാനിക്കാം. അതുവരെ വിവാഹം കഴിക്കുന്നവരെ എല്ലാവർക്കും അതൊരു സ്വപ്‌നമാണ്. എല്ലാവർക്കും പറ്റിയതല്ല അത്. കഴിയുന്നത് വരെ അത് ആവശ്യം, അത് പറ്റുന്നവർ മാത്രം ചെയ്യുക. എനിക്ക് ലോയൽ ആവാൻ പറ്റില്ല. എനിക്കൊരു പാർട്ണർ ആയിട്ട് നിൽക്കാൻ പറ്റില്ല. എനിക്ക് എന്റേതായ കള്ളത്തരങ്ങളും ഉണ്ട്. അത് കള്ളത്തരങ്ങൾ ആവുന്നത് എപ്പോഴും വിവാഹിതൻ ആകുമ്പോഴാണ്. അല്ലെങ്കിൽ അത് കള്ളത്തരങ്ങൾ ആയിരിക്കും.