
മലയാളികളുടെ പ്രിയനടൻ മോഹൻലാലിനെക്കുറിച്ചുള്ള നടി രശ്മിക മന്ദാനയുടെയും വിജയ് ദേവരക്കൊണ്ടയുടെയും പരാമർശങ്ങളും അവരുടെ വിവാഹവിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. കരൺ ജോഹർ അവതരിപ്പിക്കുന്ന ‘കോഫി വിത്ത് കറൺ’ ഷോയിൽ പങ്കെടുക്കവെയാണ് താരങ്ങൾ വിവാഹജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മനസ്സുതുറന്നത്.
ഷോയിലെ ഒരു ടാസ്കിനിടയിൽ കരൺ ജോഹറിന്റെ ‘ഐക്കണ്‍ സ്റ്റാര്‍’ ആരാണെന്ന ചോദ്യത്തിന് അല്ലു അര്ജുന് എന്ന് രശ്മിക മറുപടി നല്കി. ‘റോക്കിങ് സ്റ്റാര്‍’ യഷ് ആണെന്നും താരം പറഞ്ഞു. ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന് കരണ്‍ പറഞ്ഞതോടെ ‘ഞാന്‍’ എന്നായിരുന്നു തമാശ രൂപേണ വിജയ് ദേവരക്കൊണ്ടെയുടെ മറുപടി. പൊട്ടിച്ചിരിക്ക് ശേഷം ‘കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലെന്ന് കരണ്‍ പറഞ്ഞതോടെ വിജയ് ദേവരക്കൊണ്ടയും രശ്മികയും, മോഹന്‍ലാല്‍ സാറോ എന്ന് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് മെഗാ പവര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യവും കരണ്‍ ചോദിക്കുന്നുണ്ട്.
എന്നാൽ ഇതിനൊപ്പം ഇരുവരുടെയും വിവാഹത്തെക്കുറിച്ച് ഷോയിൽ വെളിപ്പെടുത്തിയ കാര്യങ്ങളും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഒരു വർഷത്തോളം താൻ പിന്നാലെ നടന്നിട്ടാണ് വിജയ് വിവാഹത്തിന് സമ്മതം മൂളിയതെന്ന് രശ്മിക പറഞ്ഞു. എയർപോർട്ടിൽ വെച്ചാണ് താൻ വിവാഹാഭ്യർത്ഥന നടത്തിയതെന്നും താരം വെളിപ്പെടുത്തി. രശ്മികയെ വിവാഹം കഴിക്കാൻ താൻ എടുത്ത തീരുമാനം ഏറെ ആലോചിച്ച ശേഷമായിരുന്നുവെന്നും, വിവാഹച്ചടങ്ങുകളിൽ ക്യാമറകളോ ഫോണുകളോ അനുവദിച്ചിരുന്നില്ലെന്നും വിജയ് വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ മറ്റാരും ഇടപെടരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷോ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരങ്ങൾക്കെതിരെ ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. വിജയ് തന്റെ സൗകര്യത്തിന് വേണ്ടിയാണ് രശ്മികയെ വിവാഹം കഴിച്ചതെന്നും, ഇരുവരുടെയും പ്രണയവും വെളിപ്പെടുത്തലുകളും മറ്റ് താരദമ്പതികളെ അനുകരിക്കുന്നതാണെന്നുമുള്ള തരത്തിലുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ദീപികയെയും രൺവീറിനെയും ഇവർ കോപ്പി അടിക്കുകയാണെന്നും, ഇരുവരും തമ്മിലുള്ള ആശയവിനിമയ ശൈലി മാറേണ്ടതുണ്ടെന്നും ആരാധകർ വിമർശിക്കുന്നു.