‘പുതിയ നിയമം’ ബോളിവുഡിലേക്ക്

','

' ); } ?>

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും മമ്മൂട്ടിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രം ‘പുതിയ നിയമം’ ബോളിവുഡിലേക്ക്. ദേശീയ പുരസ്‌ക്കാര ജേതാവ് നീരജ് പാണ്ഡേയാണ് സിനിമ ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തില്‍ വാസുകിയെന്ന ശക്തയായ സ്ത്രീകഥാപാത്രമായി നയന്‍താരയും ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയുമായിരുന്നു അഭിനയിച്ചത്. ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

നീരജ് പാണ്ഡേയുടെയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റിന്റെയും സംയുക്ത നിര്‍മ്മാണ കമ്പനിയായ ‘പ്ലാന്‍ സി സ്റ്റുഡിയോസാ’ണ് ചിത്രമൊരുക്കുന്നത്. ബോളിവുഡ് റീമേക്കില്‍ ആരൊക്കെയാകും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതില്‍ സ്ഥിരീകരണമായിട്ടില്ല. എന്നാല്‍ ബാളിവുഡിലെ മുന്‍നിര താരമായിരിക്കും നയന്‍താരയുടെ കഥാപാത്രം അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘എ വെനസ്‌ഡേ’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് നീരജ് പാണ്ഡേയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.