കലിപ്പ് ലുക്കില്‍ മാസ് പ്രകടനവുമായി ടൊവിനോ-കല്‍ക്കി ടീസര്‍ ഇറങ്ങി

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന ചിത്രമായ ‘കല്‍ക്കി’യുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ പ്രവീണ്‍ പ്രഭാരം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജതനും സംവിധായകനും ചേര്‍ന്നാണ് കല്‍ക്കിയുടെ തിരക്കഥയെഴുതുന്നത്. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് കല്‍ക്കി. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്.

ടീസര്‍ കാണാം..