ഒരു വന്‍ താരനിരയെ തന്നെ ഒരുക്കിയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇപ്പോള്‍ പണിപ്പുരയില്‍ ഒരുങ്ങുന്നത്. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. സിനിമയുടെ അവസാന വട്ട ഒരുക്കങ്ങളിലാണ് പ്രിയദര്‍ശന്‍. മരക്കാറിന്റെ ജോലികള്‍ പൂര്‍ത്തിയായ ശേഷം ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രിയദര്‍ശന്‍. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇത് മൂന്നാം തവണയാണ് ദിലീപ്-പ്രിയദര്‍ശന്‍ ടീമില്‍ നിന്ന് ഒരു സിനിമ ജനിക്കാന്‍ പോകുന്നത്. മമ്മൂട്ടി നായകനായെത്തിയ മേഘത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച വെട്ടത്തിലൂടെ വീണ്ടും പ്രിയദര്‍ശന്‍ ദിലീപ് കൂട്ടുകെട്ട് ഒന്നിച്ചു. ഒരു ഫാമിലി എന്റര്‍ടെയിനര്‍ പ്രതീക്ഷിക്കാമെന്നാണ് പൊതുവെ പുറത്തുവരുന്ന വിവരങ്ങള്‍.