സെറ്റിലുള്ളവരെ ഞെട്ടിച്ച് ഗല്ലി ബോയിലെ റാപ് ഗാനം പാടി നീരജ് മാധവ്…!

','

' ); } ?>

രണ്‍വീറിന്റെ വ്യത്യസ്ഥ കഥാപാത്രത്തിലൂടെ ഇപ്പോള്‍ ഏറെ ശ്രദ്ധനേടുന്ന ചിത്രമാണ് ഗള്ളി ബോയ്. ഒരു റാപ്പറുടെ വേഷത്തിലെത്തുന്ന രണ്‍വീര്‍ തന്നെയാണ് ചിത്രത്തിലെ മിക്ക ഗാനങ്ങളും ആലപിച്ചിട്ടുള്ളത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റണ്‍വീറിനൊപ്പം ശ്രദ്ധ നേടുകയാണ് മലയാളത്തിലെ യുവനടന്‍ നീരജ് മാധവ്. റണ്‍വീര്‍ ആലപിച്ച ചിത്രത്തിലെ ‘അപ്ന ടൈം ആയേഗ’ എന്ന ഗാനമാണ് ഇപ്പോള്‍ നടന്‍ നീരജ് മാധവ് ‘ക’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയില്‍ വെച്ച് ആലപിച്ചിരിക്കുന്നത്. യുവ തലമുറയുടെ ഇഷ്ട വിഭാഗമാണ് റാപ്പ് എങ്കിലും ഇംഗ്ലീഷില്‍ അല്ലാതെ ഹിന്ദിയില്‍ പുറത്തിറങ്ങിയ ഒരു റാപ്പിന് ഇത്രകണ്ട് സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യമായിരിക്കാം. നീരജ് മാധവും ഈ ഗാനത്തിന്റെ ഹാങ്ങോവറില്‍ തന്നെയാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ വളരെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് നീരജ് നേരത്തെ ഈ ഗാനം നടന്‍ ഗണപതിക്കൊപ്പമിരുന്ന് ആലപിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിന്നു.

നീരജിന്റെ രസകരമായ റാപ്പിങ്ങ് കേള്‍ക്കാം..