വെള്ളിത്തിര സെലിബ്രിറ്റി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍2 വിന് ഇന്ന് തുടക്കമായി. മത്സരങ്ങള്‍ മാര്‍ച്ച് 5,6,7,8,11,12 തീയതികളില്‍ കളമശ്ശേരി സെന്റ്പോള്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് നടക്കുക. രാവിലെ 10:30യോടെ മണിക്ക്കളമശ്ശേരി സെന്റ് പോള്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്‍ റോഷന്‍ ടൂര്‍ണമെന്റെ് ഉത്ഘാടനം നിര്‍വഹിച്ചു. 15 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.
വെള്ളിത്തിര സിനിമ വാട്സപ്പ് ഗ്രൂപ്പിന്റെ ക്രിക്കറ്റ് ടീമായ മിക്സഡ് ഇലവന്റെ ആഭിമുഖ്യത്തില്‍ നടനും, നിര്‍മ്മാതാവും താര സംഘടനയായ ‘അമ്മ’ നിര്‍വ്വാഹക സമിതി അംഗവുമായ ഉണ്ണി ശിവപാലിന്റെ നേതൃത്വത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ടീമുകള്‍ക്കിടയിലെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മാര്‍ച്ച് 12ന് ഉച്ചകഴിഞ്ഞു 2.30നു നടക്കും.